ഇനി മുരിങ്ങക്ക ഇതുപോലെ തോരൻ വെച്ചോളൂ… നല്ല കിടിലൻ സ്വാദിൽ തന്നെ തയ്യാറാക്കാം. എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
മുരിങ്ങക്ക ചെറുതായി അരിഞ്ഞെടുക്കുക.ആദ്യം ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക്, ഉഴുന്ന് പരിപ്പ്, കറിവേപ്പില, വറ്റൽമുളക് എന്നിവ ഇട്ട് മൂപ്പിക്കുക. ശേഷം അരിഞ്ഞു വെച്ച മുരിങ്ങക്കയും മഞ്ഞൾപ്പൊടി, മുളകുപൊടി, ഉപ്പ് എന്നിവയും ചേർത്ത് നന്നായി വഴറ്റുക. അതിലേക്ക് അല്പം വെള്ളം ഒഴിച്ച് മൂടി വെച്ച് വേവിക്കുക. തേങ്ങ ചിരകിയത്, ജീരകം, ചെറിയ ഉള്ളി എന്നിവ ചതച്ചത് ഇതിലേക്ക് ചേർത്ത് നന്നായി യോജിപ്പിച്ച് ഇളക്കി വെള്ളം വറ്റുന്നത് വരെ വേവിച്ചെടുക്കാം.