സ്വാദിഷ്ടമായ ഉപ്പുമാവ് ഇനി ഈസിയായി തയ്യാറാക്കാം.. എങ്ങനെയെന്ന് നോക്കിയാലോ? വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കിയെടുക്കാം.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു കപ്പ് റവ എടുക്കുക. ഇത് ഒരു പാനിലേക്ക് ഇട്ടു കൊടുത്തു നന്നായിട്ട് വറുത്തെടുത്ത് മാറ്റിവെക്കണം. അതിനുശേഷം ഒരു ചീനച്ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് എണ്ണയും നെയ്യും ചേർത്ത്, ചൂടാക്കി കടുക് പൊട്ടിച്ച്, ഉഴുന്ന് ഇട്ട് അതിലേക്ക് സവാള ചേർത്ത് നന്നായി വഴറ്റി അതിലേക്ക് കാരറ്റ് ചേർത്ത്, പച്ചമുളകും ഇഞ്ചിയും കറിവേപ്പിലയും ചേർത്ത് നന്നായി വഴറ്റണം. അതുകഴിഞ്ഞ് തേങ്ങാ ചിരകി ഇതിൽ ചേർത്ത് നന്നായിട്ട് മൂപ്പിച്ചെടുക്കുക. ശേഷം അതിൽ വെള്ളം ഒഴിച്ച് കൂടെ പാലും ഒഴിച്ച് ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കാം. ഇത് നന്നായി തിളച്ചതിനു ശേഷം മാത്രം വറുത്ത റവ ചേർത്ത് കൊടുക്കുക. അടച്ചു വെച്ച് മീഡിയം തീയിൽ വേവിച്ചെടുക്കുക.