പെരിങ്ങത്തൂരില്‍ സ്വകാര്യ ബസ് കണ്ടക്ടര്‍ക്ക് മര്‍ദ്ദനം. ഇരിങ്ങണ്ണൂര്‍ സ്വദേശി വിഷ്ണുവിനാണ് മര്‍ദ്ദനമേറ്റത്. വിദ്യാർത്ഥിനിക്ക് പാസ് നല്‍കിയില്ലെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. മര്‍ദനത്തില്‍ പ്രതിഷേധിച്ച് തലശ്ശേരി- തൊട്ടില്‍പ്പാലം റൂട്ടില്‍ സ്വകാര്യ ബസ്സുകള്‍ പണിമുടക്കുകയാണ്. വിഷ്ണുവിന്റെ പരാതിയില്‍ പൊലീസ് കേസ് എടുത്തു. ഇന്നലെ വൈകീട്ടാണ് സംഭവം നടക്കുന്നത്. രാവിലെ ഉണ്ടായ തര്‍ക്കങ്ങളാണ് വൈകീട്ട് മര്‍ദനത്തിലേക്ക് എത്തുന്നത്. വിദ്യാര്‍ത്ഥിയുടെ കയ്യില്‍ പാസ് ഇല്ലാത്തതിനാലാണ് പാസ് നല്‍കാതിരുന്നത് എന്നാണ് വിവരം.
അതേസമയം സാരമായി പരിക്കേറ്റ കണ്ടക്ടർ തലശേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.