ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ ടാപ്പിംഗ് തൊഴിലാളി കൊല്ലപ്പെട്ടു. തമ്പലക്കാട് സ്വദേശി പുരുഷോത്തമനാണ് കൊല്ലപ്പെട്ടത്. പുരുഷോത്തമനും മകനും രാവിലെ പാട്ടത്തിനെടുത്ത തങ്ങളുടെ തോട്ടത്തിൽ ടാപ്പിംഗിന് പോയതായിരുന്നു.
തുടർന്ന് ടാപ്പിംഗ് നടത്തുന്നതിനിടെ അപ്രതീക്ഷിതമായി കാട്ടാന എത്തുകയായിരുന്നു. മകനെയും പുരുഷോത്തമനെയും കാട്ടാന ഓടിച്ചു. മകന് ഓടി രക്ഷപ്പെടാൻ സാധിച്ചുവെങ്കിലും പുരുഷോത്തമൻ ഓടുന്നതിനെ വീഴുകയായിരുന്നു.
തുടർന്ന് പുരുഷോത്തമനെ ആന ചവിട്ടിക്കൊല്ലുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.