വെള്ളാപ്പള്ളി നടേശന്റെ വെല്ലുവിളി ഏറ്റെടുത്ത പ്രതിപക്ഷ നേതാവ് വി ഡി സതീശന് പിന്തുണയുമായി യു ഡി എഫ് നേതാക്കൾ രംഗത്ത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനെ രാഷ്ട്രീയ വനവാസത്തിന് പോകാൻ സമ്മതിക്കില്ലെന്നും ആ പേടി പേടിക്കേണ്ടെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ കുഞ്ഞാലിക്കുട്ടി എന്നിവർക്കൊപ്പം പാണക്കാട് വെച്ച് മാധ്യമങ്ങളെ കണ്ടപ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വി ഡി സതീശന് ലീഗ് പൂര്‍ണ പന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ആത്മവിശ്വാസം ഉള്ളതുകൊണ്ടാണ് വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്തതെന്ന് വി ഡി സതീശന്‍ പറഞ്ഞു.
അതേസമയം വെള്ളാപ്പള്ളി നടേശനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് കോൺഗ്രസ് നേതാക്കളും രംഗത്തെത്തി. പ്രയോഗിക്കുന്ന വാക്കുകളിൽ വെള്ളാപ്പള്ളി നടേശൻ അന്തസ്സ് കാണിച്ചില്ലെന്ന് കെ. മുരളീധരൻ കുറ്റപ്പെടുത്തി. വെള്ളാപ്പള്ളി നടേശൻ വർഗീയ വിഷം വമിപ്പിച്ച് കേരളത്തിലെ സാമൂഹ്യരാഷ്ട്രീയ അന്തരീക്ഷത്തെ മലിനപ്പെടുത്തുന്നുവെന്ന് വി എം സുധീരൻ ആരോപിച്ചു.