കളമശ്ശേരിയിൽ ബസിൽ നിന്ന് എക്സൈസ് ആറ് കിലോഗ്രാം കഞ്ചാവ് പിടികൂടി. സംഭവത്തിൽ മണ്ണാർക്കാട് സ്വദേശികളായ രണ്ടു യുവാക്കളെ കസ്റ്റഡിയിലെടുത്തു. ബെംഗളുരുവിൽ നിന്നും വരികയായിരുന്ന ബസ്സിൽ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. എക്സൈസിൻ്റെ എറണാകുളം റേഞ്ച് വിഭാഗം പ്രീമിയർ ജംഗഷന് സമീപം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടി കൂടിയത്. കഞ്ചാവിൻ്റെ ഉറവിടത്തെക്കുറിച്ചും ഇവരിൽ നിന്നും കഞ്ചാവ് വാങ്ങുന്നവരെ കുറിച്ചും എക്സൈസ് അന്വേക്ഷണം ആരംഭിച്ചു.