ബീഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിൽ സുപ്രധാന ഇടപെടൽ നടത്തി സുപ്രീംകോടതി. ജീവിച്ചിരിക്കുന്നവരെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയോ എന്ന് ബോധ്യപ്പെടുത്തണം.
കരട് പട്ടികയില്‍ പോരായ്മ ഉണ്ടെങ്കില്‍ കോടതിയുടെ ശ്രദ്ധയില്‍പെടുത്തണം. കരട് പട്ടികയില്‍ പോരായ്മ ഉണ്ടെങ്കില്‍ വിശദമായ വാദം ഓഗസ്റ്റ് 12നും 13 നും കേള്‍ക്കുമെന്നും സുപ്രീംകോടതി പറഞ്ഞു.
ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ ആധാറും വോട്ടര്‍ ഐഡിയും രേഖയായി പരിഗണിക്കണമെന്ന് കഴിഞ്ഞദിവസം സുപ്രീം കോടതി പറഞ്ഞിരുന്നു. കൂട്ടത്തോടെ ഒഴിവാക്കല്‍, എന്നതല്ല കൂട്ടത്തോടെ ഉള്‍പ്പെടുത്തല്‍ നയമാണ് സ്വീകരിക്കേണ്ടതെന്നും സുപ്രീം കോടതി പറഞ്ഞു.
അതേസമയം ഓഗസ്റ്റ് ഒന്നിന് കരട് വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നത് തടയണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനെതിരെ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ് ഇന്ത്യ സഖ്യം.