കൊല്ലത്ത് കെഎസ്ആർടിസി ബസിനുള്ളിൽ യാത്രക്കാരന്‍റെ നഗ്നതാ പ്രദർശനം. സമീപ സീറ്റിൽ ഇരുന്ന സ്ത്രീക്ക് നേരെയാണ് നഗ്നതാ പ്രദർശനം നടത്തിയത്. ലൈംഗിക വൈകൃതം തുടർന്നതോടെ യുവതി ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി.
കൊട്ടിയത്ത് നിന്ന് കൊല്ലത്തേക്ക് യാത്ര ചെയ്ത സ്ത്രീക്കാണ് ദുരനുഭവം ഉണ്ടായത്. മാവേലിക്കര ഫാസ്റ്റ് പാസഞ്ചറിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം നടന്നത്.
കൊല്ലം ഡിപ്പോയിൽ ഇറങ്ങിയ ഇയാൾ മറ്റൊരു ബസിൽ കയറി രക്ഷപ്പെട്ടിരുന്നു. സംഭവത്തിൽ പ്രതിയെ കണ്ടെത്താൻ കൊല്ലം സിറ്റി പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കും. ബസ് സർവീസ് വിവരങ്ങൾ അടക്കം ശേഖരിച്ച് അന്വേഷണം തുടരുന്നുണ്ട്.