തിരുവനന്തപുരം: ആര്‍എസ്എസിൻ്റെ ജ്ഞാനസഭയ്ക്കെതിരെ എസ്എഫ്ഐ.
രാജ്യത്തെ വിദ്യാഭ്യാസം താറുമാറാണെന്നും താറുമാറായ രാജ്യത്തെ വിദ്യാഭ്യാസ മേഖലയിലേയ്ക്ക് കണ്ണുതുറന്നു നോക്കാൻ ആർഎസ്എസ് തയ്യാറാക്കണമെന്നും സംസ്ഥാന പ്രസിഡൻ്റ ശിവപ്രസാദ് ആവശ്യപ്പെട്ടു.
45 .6 ശതമാനം പേർ മാത്രമാണ് 1 മുതൽ 12 വരെയുള്ള വിദ്യാഭ്യാസം പൂർത്തിയാകുന്നത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കുട്ടികൾ കൊഴിഞ്ഞു പോകുകയാണ്. ബിഹാറിലാണ് ഏറ്റവും കൂടുതൽ കുട്ടികൾ കൊഴിഞ്ഞു പോകുന്നതെന്നും ശിവപ്രസാദ് പറഞ്ഞു.1.5 ലക്ഷം സ്കൂളുകളിൽ വൈദ്യുതിയില്ല. 6.5 ലക്ഷം സ്കൂളുകളിൽ കമ്പ്യൂട്ടറില്ല. ഏഴേ മുക്കാൽ ലക്ഷം സ്ക്കൂളിൽ ഇൻ്റർനെറ്റില്ലയെന്നും യുപിയിൽ 5000 സ്കൂളുകൾ പൂട്ടിയെന്നും ശിവപ്രസാദ് പറഞ്ഞു.
ആറിൽ ഒരു ഗവൺമെൻ്റ് സ്കൂളുകളിൽ വെള്ളമില്ല. നാലിൽ ഒന്നിൽ ശുചിമുറിയില്ല. രാജസ്ഥാനിൽ ഗവൺമെൻ്റ് സ്കൂൾ ഇടിഞ്ഞു വീണ് കുട്ടികൾ മരിച്ചുവെന്നും ശിവപ്രസാദ് ചൂണ്ടിക്കാണിച്ചു.
content highlight: SFI