കുട്ടികൾക്കും മുതിർന്നവർക്കും ഏറ്റവും ഇഷ്ടമുള്ള വിഭവങ്ങളിൽ ഒന്നാണ് ഫ്രഞ്ച് ഫ്രൈസ്. രുചികരമായ ക്രിസ്‌പി ഫ്രഞ്ച് ഫ്രൈസ് തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കിയാലോ.
ചേരുവകൾ
- ഉരുളക്കിഴങ്ങ് – 5
- എണ്ണ
- ഉപ്പ് – ആവശ്യത്തിന്
- അരിപ്പൊടി – അല്പം
- കോൺഫ്ലോർ – അല്പം
തയ്യാറാക്കുന്ന വിധം
ഉരുളക്കിഴങ്ങ് ഒരേ വീതിയിലും നീളത്തിലും അരിഞ്ഞെടുക്കുക. അൽപ്പം ഉപ്പു കൂടി ഇട്ട് ഇളക്കുക. ശേഷം മൂന്നു മിനിറ്റ് ആവിയിൽ വേവിക്കുക. വെള്ളത്തിൻ്റെ അംശം കളഞ്ഞു വെയ്ക്കുക. ഒരു ബൗളിൽ അൽപ്പം അരിപ്പൊടിയും കോൺഫ്ലോറും എടുത്ത് ഇളക്കുക. വേവിച്ചു വെച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് കൂടി ചേർത്തിളക്കുക. അടി കട്ടിയുള്ള പാത്രം അടുപ്പിൽ വെച്ച് ആവശ്യത്തിന് എണ്ണയൊഴിച്ച് ഉരുളക്കിഴങ്ങ് കഷ്ണങ്ങൾ വറുത്തെടുക്കുക.
STORY HIGHLIGHT: french fries