ചിക്കൻ വിംഗ്സ് – 8-10 എണ്ണം (ലോലിപോപ്പ് ഷേപ്പിലാക്കിയത്)
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 1 ടേബിൾസ്പൂൺ
സോയാ സോസ് – 1 ടേബിൾസ്പൂൺ
റെഡ് ചില്ലി സോസ് – 1 ടേബിൾസ്പൂൺ
വിനാഗിരി – 1 ടീസ്പൂൺ
മുളകുപൊടി – 1 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
മുട്ട – 1 (അടിച്ചത്)
മൈദ – 2 ടേബിൾസ്പൂൺ
കോൺഫ്ലോർ – 2 ടേബിൾസ്പൂൺ
എണ്ണ – വറുക്കാൻ
ഉണ്ടാക്കുന്ന വിധം:
ചിക്കൻ ലോലിപോപ്പുകൾ നന്നായി കഴുകി വെള്ളം തോർത്തുക. ഒരു പാത്രത്തിൽ ചിക്കൻ, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, സോയാ സോസ്, റെഡ് ചില്ലി സോസ്, വിനാഗിരി, മുളകുപൊടി, ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് കുറഞ്ഞത് 1 മണിക്കൂർ മാരിനേറ്റ് ചെയ്യാൻ വെക്കുക. മറ്റൊരു പാത്രത്തിൽ അടിച്ചു വെച്ച മുട്ട, മൈദ, കോൺഫ്ലോർ എന്നിവ ചേർത്ത് ഒരു കട്ടിയുള്ള മാവ് ഉണ്ടാക്കുക. മാരിനേറ്റ് ചെയ്ത ചിക്കൻ കഷണങ്ങൾ ഈ മാവിൽ മുക്കി ചൂടായ എണ്ണയിൽ golden brown നിറമാകുന്നത് വരെ ഡീപ് ഫ്രൈ ചെയ്യുക.