തൃശൂരിൽ വിവാഹ വാഗ്ദാനം നൽകി യുവതിയെ ലോഡ്ജിലേക്ക് വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിച്ച ബസ് ഡ്രൈവർ പിടിയിൽ. ചിയ്യാരം സൗത്ത് മുനയം സ്വദേശി അക്ഷയ് (25) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പരാതിക്കാരി സ്ഥിരമായി ജോലിക്ക് പോവുന്നത് ബസിലെ ഡ്രൈവറാണ് അക്ഷയ്.
ബസിലെ പരിചയത്തിന് പിന്നാലെ ഇവർ തമ്മിൽ ഇഷ്ടത്തിലായി. തുടർന്ന യുവാതിയെ വിവാഹ വാഗ്ദാനം നൽകി തൃശൂർ നഗരത്തിലെ ഒരു ലോഡ്ജിലേക്ക് കുട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുയായിരുന്നു.
യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിൽ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു.