അച്ഛൻ നിർമാതാവ് ആയതിനാൽ മകനും സിനിമയുടെ പാത സ്വീകരിച്ചതോടെ ബോളിവുഡ് കരൺ ജോഹറിന് നൽകിയ പട്ടമാണ് ‘നെപോ ബേബി. എന്നാൽ കരൺ ജോഹറിന്റെ ‘കോഫി വിത്ത് കരൺ’ പരിപാടിയിൽ 2017 ൽ പങ്കെടുത്ത കങ്കണ റണൗട്ട് ‘നെപ്പോട്ടിസത്തിന്റെ പതാക വാഹകൻ’ എന്ന് വിളിച്ചതോടെ കരൺ ജോഹറിന് ഈ കുപ്രസിദ്ധി കൂടുതൽ ശക്തമായി. ഇപ്പോഴിതാ താനൊരു നെപോട്ടിക് ബേബിയല്ലെന്നു പറയുകയാണ് ജയ് ഷെട്ടിയുടെ പോഡ്കാസ്റ്റിൽ കരൺ ജോഹർ.
അന്തരിച്ച നിർമാതാവ് യഷ് ജോഹറിന്റെയും ഹീരുജോഹറിന്റെയും മകനാണ് കരൺ ജോഹർ. സാമ്പത്തികമായി വളരെയധികം ബുദ്ധിമുട്ടിയ ആ സമയത്ത് ആരും സഹായിക്കാനില്ലായിരുന്നു. സാമ്പത്തിക ബാധ്യതകൾ താങ്ങാവുന്നതിലും അപ്പുറമായപ്പോൾ യഷ് ജോഹർ തന്റെ വീടും സ്ഥലവും വിറ്റു. ഭാര്യയുടെ ആഭരണങ്ങളെല്ലാം വിറ്റു. അമ്മയുടെ വീടും നഷ്ടപ്പെട്ടു. അവരനുഭവിച്ച എല്ലാ വേദനകളും കണ്ടുവളർന്നിട്ടും തന്നെ നെപോട്ടിസത്തിന്റെ പതാകവാഹകൻ എന്ന് വിളിക്കുന്നതിൽ അദ്ഭുതപ്പെടുകയാണ്.
ഇതുകേട്ടാൽ കൂടുതൽ തമാശ തോന്നുക തന്റെ അച്ഛനായിരിക്കുമെന്നാണ് കരൺ പറയുന്നത്. വലിയ പ്രൊഡക്ഷൻ ഹൗസിന്റെ പരിധിയിൽ പോലുമില്ലാതിരിന്നിട്ടും സിനിമയിലെ താൽപര്യം കൊണ്ട് മാത്രമാണ് അദ്ദേഹത്തിന് തുടരാനായത്. സിനിമാലോകത്തിന് അദ്ദേഹം പ്രിയപ്പെട്ടവനായിരുന്നെങ്കിലും അദ്ദേഹത്തിന്റേത് ഒരു വിജയഗാഥ ആയിരുന്നില്ല. കരൺ പറഞ്ഞു.
STORY HIGHLIGHT: karan johar remarks on nepotism