Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Business

ടിസിഎസ് കൂട്ടപിരിച്ചുവിടൽ സൂചിപ്പിക്കുന്നതെന്ത്?? നിക്ഷേപകരെ ബാധിക്കുന്നതെങ്ങനെ??

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 29, 2025, 05:18 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മുതിർന്ന ജീവനക്കാർ ഉൾപ്പെടെ 12,000-ത്തോളം പേരെയാണ് ഒറ്റയടിക്ക് ജോലിയിൽ നിന്നും ടാറ്റ ​ഗ്രൂപ്പ് ഐടി കമ്പനിയായ ടിസിഎസ് ഒഴിവാക്കുന്നത്. പ്രവർത്തനമികവ് പുലർത്താത്ത ജീവനക്കാരെയാണ് ഒഴിവാക്കുന്നതെന്ന് ടിസിഎസ് പ്രസ്താവന ഇറക്കിയിട്ടും ഓഹരിയിൽ ഇടിവ് നേരിടുകയാണ്. ഇത് വെറും ടിസിഎസ്ന്റെ മാത്രം കാര്യമല്ല..യുഎസ് ചുമത്തുന്ന അധിക ഇറക്കുമതി തീരുവയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ തലപൊക്കിയിട്ടുള്ള ജിയോപൊളിറ്റിക്കൽ സംഘർഷങ്ങളും ഒക്കെ കാരണം, രാജ്യാന്തര സമ്പദ്‍രംഗത്ത് ഉടലെടുത്തിരിക്കുന്ന അസ്ഥിരതയും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടെക്നോളജിയുടെ അതിവേഗത്തിലുള്ള മുന്നേറ്റത്തിന്റെയും പശ്ചാത്തലത്തിൽ ഐടി വ്യവസായ ലോകത്തിന്റെ ബിസിനസ് രസതന്ത്രം മാറിമറിയുന്നതും ഡിമാൻ‍ഡിലുണ്ടാകുന്ന തളർച്ചയും കമ്പനിയുടെ ലാഭ-വരുമാനത്തെ ബാധിക്കുന്നതിനാലാണ് ജീവനക്കാരെ ഒഴിവാക്കാനുള്ള ടിസിഎസിന്റെ തീരുമാനം വിലയിരുത്തപ്പെടുന്നത്.ജനകീയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൊന്നായ ഫെയ്സ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയിൽ നിന്നും 2022-ൽ ഏകദേശം 13,000-ത്തോളം ജീവനക്കാരെ പിരിച്ചുവിട്ടപ്പോൾ, കമ്പനിയുടെ ചെലവു ചുരുക്കൽ ശ്രമത്തിന്റെ ഭാഗമായി ഈ നടപടിയെ പോസിറ്റീവായി കണക്കിലെടുക്കുകയും തുടർന്ന് യുഎസ് വിപണിയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള മെറ്റയുടെ ഓഹരികൾ, ഇരട്ടയക്ക നിരക്കിലാണ് മുന്നേറ്റം രേഖപ്പെടുത്തിയത്. എന്നാൽ മറുവശത്ത് സമാനരീതിയിൽ ജീവനക്കാരെ ഒഴിവാക്കിയപ്പോൾ ടിസിഎസിന്റെ ഓഹരികൾ തിങ്കളാഴ്ചത്തെ വ്യാപാരത്തിൽ രണ്ട് ശതമാനം വരെ ഇടിവ് നേരിടുകയാണ് ഉണ്ടായത്. ഈ വൈരുദ്ധ്യത്തിന് അടിസ്ഥാനപരമായ ചില വ്യത്യാസങ്ങളും കാരണമായുണ്ട്.
കോവിഡ് കാലഘട്ടത്തിലെ അതവേഗ ഡിജിറ്റൽവത്കരണം കാരണം ഐടി മേഖലയിൽ ഉടലെടുത്ത കനത്ത ആവശ്യകത നേരിടുന്നതിനു വേണ്ടി അധികമായി ജോലിക്കെടുത്തവരെയാണ് മെറ്റ ഒഴിവാക്കിയതെങ്കിൽ, മറുവശത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പ്രഭാവത്താൽ പരമ്പരാഗത ഐടി മേഖലയൊന്നാകെ ഇപ്പോൾ ഉഴുതിമറിക്കപ്പെട്ടു കൊണ്ടിരിക്കുന്നതും തത്ഫലമായി നേരിടുന്ന ഡിമാൻഡ് അനുബന്ധ വെല്ലുവിളിയും ഒക്കെയാണ് ജീവനക്കാരെ ഒഴിവാക്കുന്ന കടുത്ത നടപടികളിലേക്ക് കടക്കാൻ ടിസിഎസിനെ പ്രേരിപ്പിച്ചത്. ഇതുകൊണ്ടാണ് ഒറ്റയടിക്ക് ജീവനക്കാരെ ഒഴിവാക്കിയപ്പോൾ മെറ്റ ഓഹരികൾ മുന്നേറിയതും ടിസിഎസ് ഓഹരികൾ നഷ്ടം നേരിട്ടതും. തിങ്കളാഴ്ചത്തെ വ്യാപാരത്തിനൊടുവിൽ ഒന്നര ശതമാനത്തോളം നഷ്ടം നേരിട്ട് 3,086 രൂപയിലായിരുന്നു ടിസിഎസ് ഓഹരിയുടെ ക്ലോസിങ് കുറിച്ചത്.

കമ്പനിയുടെ ചെലവ് ചുരുക്കൽ നടപടികളുടെ ഭാഗമായുള്ള ശ്രമത്തേക്കാൾ ഉപരിയായി ഘടനാപരവും വളരെയേറെ ആഴത്തിലും പ്രതിഫലിക്കുന്ന മാറ്റങ്ങളുടെ സൂചനകളാണ് ടിസിഎസിന്റെ ഇപ്പോഴത്തെ നടപടികളിൽ നിന്നും പുറത്തേക്ക് നൽകപ്പെടുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എത്തിയതോടെ ഓട്ടോമേറ്റഡ് കോഡിങ് പോലെയുള്ള സേവനങ്ങൾ വളരെ എളുപ്പത്തിൽ ലഭ്യമാകുന്നത് കാരണം ഏറെ ജീവനക്കാരെ നിയോഗിച്ച് നടത്തപ്പെട്ടിരുന്ന പരമ്പരാഗത ഐടി വ്യവസായം കനത്ത വെല്ലുവിളിയാണ് ഇപ്പോൾ നേരിടുന്നത്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗപ്പെടുത്തിക്കൊണ്ട് കാര്യക്ഷമത വർധിപ്പിക്കുന്നതിലൂടെ എങ്ങനെ ചെലവുകുറയ്ക്കാം എന്നാണ് മിക്ക ക്ലൈയ്ന്റുകളും ഇപ്പോൾ ഐടി കമ്പനികൾക്ക് മുൻപാകെ വെക്കുന്ന ചോദ്യം. ഇത്തരത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത സേവനങ്ങളിലൂടെ ചെലവ് കുറച്ചും കാര്യക്ഷമത വർധിപ്പിച്ചും എങ്ങനെ പ്രവർത്തിക്കാം എന്ന സൊല്യൂഷൻസ് മുന്നോട്ടുവെക്കുന്ന ഐടി കമ്പനികൾക്കാണ് പുതിയ കരാറുകളിലേറെയും ലഭിക്കുന്നത് എന്നതും ഇതിനോട് കൂട്ടിവായിക്കാം.

അതുപോലെ തന്നെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സേവനങ്ങളുടെ സ്വാധീനം വർധിക്കുന്നതിനാൽ കരാറുകളിൽ നിന്നും 20-30 ശതമാനം വരെ പ്രതിഫലത്തുക കുറയ്ക്കുന്നതിനായി ക്ലൈയന്റുകൾ ആവശ്യപ്പെടാനുള്ള സാധ്യത ഉരുത്തിരിയാം. അങ്ങനെവന്നാൽ ഐടി കമ്പനികളുടെ ലാഭക്ഷമതയിൽ ഇടിവുണ്ടാകും. അത് നിക്ഷേപകരെ സംബന്ധിച്ച് ഗുണകരമായ ഘടകമല്ല. ഇതിന് പുറമെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ റോളുകളിലേക്ക് ജീവനക്കാരുടെ നൈപുണി വികസിപ്പിക്കുന്നതിനായി എന്തൊക്കെയാണ് ചെയ്യുന്നതെന്നും കമ്പനിയുടെ മാനുഷിക വിഭവശേഷി എങ്ങനെയാണ് പുനക്രമീകരണം ചെയ്യാൻ പോകുന്നത് എന്നതും നിർണായകമാണ്.

അതുപോലെ പരമ്പരാഗത സേവനങ്ങൾക്ക് പൊതുവായി ഡിമാൻഡ് ഇടിയുന്നതിന്റെയും ഐടി സെക്ടറിലുള്ള ബിസിനസ് കോൺഫിഡൻസ് കുറയുന്നതായും ഒക്കെ ടിസിഎസ് നടപടിയെ വീക്ഷിക്കാനാകും. അതുകൊണ്ട് തന്നെ, രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്പനിയിൽ നിന്നും ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്ന നടപടികൾ വരുന്നതോടെ മറ്റ് ഐടി കമ്പനികളും സമാന നീക്കങ്ങൾ പിന്തുടർന്നേക്കാനുള്ള സാധ്യതയേറെയാണ്. എങ്കിൽ ഇന്ത്യൻ ഐടി വ്യവസായലോകത്ത് ദൂരവ്യാപക പ്രത്യാഘാതങ്ങൾ നേരിടാനുള്ള വഴിയൊരുങ്ങുകയും ചെയ്യും.

യുഎസിൽ ജീവനക്കാരെ പിരിച്ചുവിട്ട ടിസിഎസ് കമ്പനിയുടെ നടപടിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും തരത്തിലുള്ള നിയമ പരിശോധനയോ അന്വേഷണമോ നേരിടുകയാണെങ്കിൽ യുഎസ് ഏജൻസികളുടെ അന്തിമ തീരുമാനം നിർണായക ഘടകമായി മാറാവുന്നതാണ്. അതുപോലെ വരുന്ന സാമ്പത്തിക പാദങ്ങളിൽ ടിസിഎസിന്റെ കോർപറേറ്റ് പ്രവർത്തനഫലങ്ങളും മാനേജ്മെന്റിന്റെ ഭാഗത്തുനിന്നുള്ള അഭിപ്രായ പ്രകടനങ്ങളും നിരീക്ഷണങ്ങളും ശ്രദ്ധിക്കുകയും വേണം.

അതുപോലെ രാജ്യത്തെ മറ്റ് വൻകിട ഐടി കമ്പനികളും ഇത്തരം നടപടികൾ എടുക്കുന്നുണ്ടോ എന്നും അതോ വേഗത്തിൽ ഓട്ടോമേഷൻ സ്വാംശീകരിക്കാനാണോ ശ്രമിക്കുന്നത് എന്നതും വിടാതെ നിരീക്ഷിക്കുക. കൂടാതെ ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് കാലഘട്ടത്തിന് അനുയോജ്യമായവിധം ജീവനക്കാരെ എങ്ങനെയാണ് മാറ്റിയെടുക്കുന്നത് അല്ലെങ്കിൽ സജ്ജരാക്കുന്നത് എന്നതും നിക്ഷേപകർ ഉറ്റുനോക്കേണ്ട വിഷയമാണ്. ചുരുക്കത്തിൽ ഐടി മേഖലയുടെ ദീർഘകാല സാധ്യതകളെ കുറിച്ചും മൂല്യമതിപ്പിനെ സംബന്ധിച്ചും ആഴത്തിലുള്ള വിശകലനം ആവശ്യമാണെന്ന് സാരം.

ReadAlso:

ഈ സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയ്ക്ക് കുതിപ്പ്

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധനവ്

മാന്‍ കാന്‍കോര്‍ സി.ഇ.ഒ ഡോ. ജീമോന്‍ കോര ഇഫിയാറ്റ് ചെയര്‍മാന്‍

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയിൽ അപ്രതീക്ഷിത ഇടിവ്

Tags: tata consultancy servicestcs layoff

Latest News

ലബനനിൽ ഇസ്രയേൽ വ്യോമാക്രമണം; ഒഴിഞ്ഞുപോകാൻ മുന്നറിയിപ്പ് നൽകി മൂന്നു നഗരങ്ങളിൽ ആക്രമണം

പൊലീസ് ശ്രീനഗറിൽ നടത്തിയ റെയ്ഡിനിടെ ആയുധങ്ങളും വെടിക്കോപ്പുകളുമായി മൂന്ന് പേർ പിടിയിൽ

ബിഹാറിൽ ഒന്നാം ഘട്ടത്തില്‍ റെക്കോര്‍ഡ് പോളിങ്, 64.6 ശതമാനം | bihar-elections-first-phase-of-polling-ends-with-record-voter-turnout

കുതിരാനിൽ വീണ്ടും കാട്ടാന ; വീടിന് നേരെ ആക്രമണം | Wild elephants descend on Thrissur Kuthiran again

ലാന്‍ഡിംഗ് പേജില്‍ നേടുന്ന വ്യൂവര്‍ഷിപ്പ് റേറ്റിംഗാകില്ല; ടിആര്‍പി നയത്തില്‍ ഭേദഗതി ശിപാര്‍ശ ചെയ്ത് വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയം | landing page not to be counted for trp rating says MIB

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies