മുതിർന്ന ബോളിവുഡ് താരമാണ് സഞ്ജയ് ദത്ത്. 66-ലും യുവത്വം നിലനിർത്തുന്ന താരം ഫിറ്റ്നസിന് ജീവിതത്തിൽ ഏറെ പ്രാധാന്യം കൊടുക്കുന്നുണ്ട്. 1981 മുതല്‍ അഭിനയം തുടങ്ങിയ താരം ഇപ്പോഴും സിനിമയിൽ നിറസാന്നിദ്യമാണ്. ഇപ്പോഴിതാ സഞ്ജയ് ദത്ത് തന്റെ ഫിറ്റ്നെസിന്റെ ആരാധകരോട് വെളിപ്പെടുത്തി.
ദിവസം, മൂന്ന് നേരം ഭക്ഷണം കഴിക്കുന്നതിന് പകരം ആറ് നേരം ചെറിയ അളവിലാണ് താൻ ഭക്ഷണം കഴിക്കാറുള്ളത് എന്നാണ് സഞ്ജയ് പറയുന്നത്. പ്രോട്ടീന് വേണ്ടി വേവിച്ചെടുത്ത ചിക്കനും ആരോഗ്യകരമായ കൊഴുപ്പുകളടങ്ങിയ അവോക്കാഡോയും ഭക്ഷണത്തിൽ ഉൾപ്പെടുത്താറുണ്ട്. ചീറ്റ് മീൽ ദിവസങ്ങളിലും ബിരിയാണിയും കബാബുമാണ് കഴിക്കാറുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘രാവിലെ ഉണർന്ന ശേഷം മ്യൂസ്‌ലി കഴിക്കുന്നു. പിന്നീട്, മുട്ടയുടെ വെള്ളയും അവോക്കാഡോയും കഴിക്കും. കുറച്ച് കഴിഞ്ഞ് സാലഡും പഴങ്ങളും ഡയറ്റിന്റെ ഭാഗമാണ്. അതിന് ശേഷമാണ് വേവിച്ച ചിക്കൻ കഴിക്കുന്നത്. ജിമ്മിൽ പോകുന്നതും ഫിറ്റ്നെസ് നിലനിർത്തേണ്ടതും അഭിനേതാക്കൾക്ക് പ്രധാനമാണ്’, സഞ്ജയ് പറഞ്ഞു.