ഇന്നത്തെ ചെറുപ്പക്കാർക്കിടയിൽ കണ്ടുവരുന്ന രോഗമാണ് കൊളസ്‌ട്രോൾ. അമിതഭക്ഷണവും വ്യായാമമില്ലായ്മയും കൊളസ്‌ട്രോൾ ഉണ്ടാകുന്നതിന് കാരണമാകുന്നു. പുകവലി, മദ്യപാനം എന്നിവയും കൊളസ്‌ട്രോൾ കൂടാനുള്ള കാരണമാണ്.
ഭക്ഷണക്രമത്തോടൊപ്പം പഴങ്ങൾ കഴിക്കുന്നത് കൊളസ്‌ട്രോൾ കുറക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. പഴങ്ങൾ ഉൾപ്പെട്ടിരിക്കുന്ന ഫൈബർ, വിറ്റാമിനുകൾ, ആന്റിഓക്സിഡന്റുകൾ എന്നിവ ഹൃദയാരോഗ്യത്തിന് നല്ലതാണ്. സിട്രസ് പഴങ്ങൾ, ആപ്പിൾ, അവക്കാഡോ വാഴപ്പഴം എന്നിവയൊക്കെ കൊളസ്‌ട്രോളിനെ നിയന്ത്രിക്കാൻ സഹായിക്കുന്ന പഴങ്ങളാണെന്നാണ് പഠനങ്ങൾ പറയുന്നത്.
പഴങ്ങളിലെ ലയിക്കുന്ന ഫൈബർ കൊളസ്‌ട്രോളിനെ വലയം ചെയ്ത് ശരീരത്തിൽ നിന്ന് പുറന്തള്ളാൻ സഹായിക്കുന്നു. ഇത് രക്തത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നു. പഴങ്ങൾ കഴിക്കുന്നതിലൂടെ ദഹന ആരോഗ്യം മെച്ചപ്പെടുത്താനും ശരീരഭാരം നിയന്ത്രിക്കാനും സാധിക്കും.
നാരങ്ങ, സിട്രസ്, മുന്തിരിങ്ങ, ഓറഞ്ച് പോലുള്ള പഴങ്ങളിൽ വിറ്റമിൻ ഡിയുടെ അതിപ്രസരമുണ്ട്. സിട്രസ് പഴങ്ങളിലെ ചെക്റ്റിൻ എന്ന ലയിക്കുന്ന ഫൈബർ ചീത്ത കൊളസ്‌ട്രോൾ ശക്തി കുറക്കാൻ സഹായിക്കുന്നുണ്ട്. ആപ്പിളിലും ഈ ചെക്റ്റിൻ അടങ്ങിയിരിക്കുന്നുണ്ട്.