തൃശ്ശൂർ മുളയം കൂട്ടാലയിൽ അച്ഛനെ മകൻ കൊലപ്പെടുത്തി. കൂട്ടാല സ്വദേശി മൂത്തേടത്ത് സുന്ദരൻനായർ (80) ആണ് മരിച്ചത്. മകൻ സുമേഷ് ആണ് കൊലപ്പെടുത്തിയത്. പുത്തൂരിലെ ബന്ധുവിന്റെ വീട്ടിൽനിന്ന് സുമേഷിനെ പിടികൂടി. പിടിയിലാകുമ്പോൾ സുമേഷ് മദ്യലഹരിയിലായിരുന്നു. പുത്തൂരിലെ വീടിന് പുറകിലെ പറമ്പിൽ നിന്നാണ് പിടികൂടിയത്.
അച്ഛനെ കൊലപ്പെടുത്തിയ ശേഷം ചാക്കിൽ കെട്ടി സമീപത്തെ പറമ്പിൽ ഉപേക്ഷിക്കുകയായിരുന്നു. ഇന്ന് വൈകുന്നേരം ബന്ധുക്കളാണ് മൃതദേഹം കണ്ടെത്തിയത്.കൂട്ടാല പാൽ സൊസൈറ്റി പരിസരത്ത് വീടിനോട് ചേർന്ന പറമ്പിലാണ് ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഇവരുടെ വീടിനകത്ത് രക്തക്കറ കണ്ടെത്തി.
STORY HIGHLIGHT : man kills father in thrissur