തട്ടുകടയിൽ പോയാൽ എല്ലാവരും തിരഞ്ഞെടുക്കുന്ന ആദ്യത്തെ വിഭവം മൊരിഞ്ഞ ചൂട് ഉഴുന്ന് വട തന്നെയായിരിക്കും. ഇതിനുള്ള ആരാധകർ ഇന്നും ഏറെയാണ്. സ്വാദിഷ്ടമായ തട്ടുകട സ്റ്റൈൽ ഉഴുന്ന് വട തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കിയാലോ.
ചേരുവകൾ
ഉഴുന്ന് പരിപ്പ് – 2 കപ്പ്
വെള്ളം
വറുത്ത അരിപ്പൊടി – 1/4 കപ്പ്
ഉപ്പ് – ആവശ്യത്തിന്
കായപ്പൊടി – 1/2 ടീസ്പൂൺ
സവാള – ഒന്നിന്റെ പകുതി
പച്ചമുളക് – 1 എണ്ണം
വറ്റൽമുളക് – 1 എണ്ണം
കുരുമുളക് – 1 ടീസ്പൂൺ ചതച്ചത്
കറിവേപ്പില – 2 തണ്ട്
ഇഞ്ചി – 1 കഷണം
ഓയിൽ – വറുക്കാൻ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഉഴുന്ന് നന്നായി കഴുകി ഒരു മണിക്കൂർ കുതിരാൻ വയ്ക്കുക. വെള്ളം ഊറ്റിക്കളഞ്ഞ ശേഷം ഒന്നോ രണ്ടോ സ്പൂൺ വെള്ളം മാത്രം ചേർത്ത് നാല് തവണയായി മിക്സിയിൽ നന്നായി അരച്ചെടുക്കുക. ഈ മാവ് കൈ കൊണ്ട് നന്നായി 5 മിനിറ്റ് അടിച്ചു പതപ്പിച്ച ശേഷം 5 മണിക്കൂർ പുളിക്കാനായി മാറ്റിവയ്ക്കുക. ശേഷം അരിപ്പൊടിയും ആവശ്യത്തിന് ഉപ്പും ചെറുതായി അറിഞ്ഞ് വെച്ചിരിക്കുന്ന സവാള, പച്ചമുളക്, വറ്റൽമുളക്, കറിവേപ്പില, ഇഞ്ചി കുരുമുളക് എന്നിവ ചേർത്തിളക്കി യെടുക്കുക.
എണ്ണ നന്നായി ചൂടായാൽ തീ കുറച്ച് കൈ രണ്ടും നനച്ച ശേഷം വലിയൊരു ഉരുള മാവെടുത്തു ഉരുട്ടി വിരൽ നനച്ചു വടയുടെ നടുവിൽ വലിയൊരു ദ്വാരം ഇട്ട് എണ്ണയിലിട്ട് ചെറിയ തീയിൽ ഗോൾഡൻ ബ്രൗൺ ആകുമ്പോൾ വറത്തു കോരുക….
STORY HIGHLIGHT : uzhunnu vada