Kerala

കളിക്കുന്നതിനിടെ വെള്ളക്കെട്ടിൽ വീണു;  നാലര വയസുകാരന് ദാരുണാന്ത്യം | palakkad drowned death four year old boy

കളിക്കുന്നതിനിടെയാണ് കുട്ടി വെള്ളക്കുഴിയിലേക്ക് വീണതെന്നാണ് വിവരം

പാലക്കാട് കിഴക്കഞ്ചേരിയില്‍ വെള്ളക്കെട്ടില്‍ വീണ് നാലര വയസുകാരന് ദാരുണാന്ത്യം. കിഴക്കഞ്ചേരി ജോമോന്‍റെ മകൻ ഏബൽ ആണ് മരിച്ചത്. തരിശുഭൂമിയിൽ ഉപയോഗശൂന്യമായി കിടന്ന വെള്ളക്കുഴിയിൽ പെട്ടാണ് കുട്ടി മരിച്ചത്. കളിക്കുന്നതിനിടെയാണ് കുട്ടി വെള്ളക്കുഴിയിലേക്ക് വീണതെന്നാണ് വിവരം.

കൂടെയുണ്ടായിരുന്ന സമപ്രായക്കാരനായ മറ്റൊരു കുട്ടിയുടെ കരച്ചില്‍കേട്ടാണ് നാട്ടുകാര്‍ ഓടികൂടിയത്. തുടര്‍ന്ന് പ്രദേശത്ത് നടത്തിയ പരിശോധനയിലാണ് കുഴിയില്‍ അകപ്പെട്ട നിലയില്‍ കുട്ടിയെ കണ്ടത്.ഉടനടി ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

STORY HIGHLIGHT :  palakkad drowned death four year old boy