മോസ്കോ: റഷ്യയിൽ വൻ ഭൂചലനം. 8 തീവ്രത രേഖപ്പെടുത്തി. ജപ്പാനിലും യുഎസിലും സൂനാമി മുന്നറിയിപ്പ് നൽകി. റഷ്യയുടെ കിഴക്കൻ തീരത്താണു ഭൂകമ്പമുണ്ടായത്. നാശനഷ്ടങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ജപ്പാനിൽനിന്ന് 250 കിലോമീറ്റർ അകലെയാണ് ഭൂകമ്പമുണ്ടായത്.
ഭൂചലനത്തെത്തുടർന്ന് കംചട്ക മേഖലയിലെ ചില ഭാഗങ്ങളിൽ മൂന്ന് മുതൽ നാല് മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ആഞ്ഞടിച്ചതായി റഷ്യൻ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു. ഈ മാസം നിരവധി ചെറു ഭൂചലനങ്ങൾ റഷ്യയിലുണ്ടായി. അതേസമയം കാര്യമായ നാശനഷ്ടമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തീരത്തോട് ചേർന്ന പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു കൊണ്ടിരിക്കുന്നുവെന്നാണ് വിവരം.