ബസ്സില്‍ വെച്ച് നഗ്നതാപ്രദര്‍ശനം നടത്തിയ പ്രതി പിടിയിൽ. മൈലക്കാട് സ്വദേശി സുനിലാണ് സംഭവത്തിൽ അറസ്റ്റിലായത്. ഇന്ന് പുലര്‍ച്ചയോടെയാണ് സുനിലിനെ പൊലീസ് പിടികൂടിയത്.
കഴിഞ്ഞ ദിവസം കൊട്ടിയത്ത് നിന്ന് കൊല്ലത്തേക്കുള്ള യാത്രാമധ്യേ ഇയാള്‍ ബസില്‍ വെച്ച് യുവതിക്ക് നേരെ നഗ്നതാപ്രദർശനം നടത്തുകയായിരുന്നു.
പിന്നാലെയാണ് ബസ്സിലെ യാത്രക്കാരിയായ യുവതി ഈസ്റ്റ് പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.