മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കുള്ള സർക്കാരിന്റെ പുനരധിവാസ പ്രവർത്തനങ്ങളിൽ വലിയ കാലതാമസമുണ്ടാകുന്നുവെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ദുരന്ത ബാധിതർ അനാഥത്വത്തിലെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് വലിയ കാലതാമസമുണ്ടാകുന്നു. സർക്കാർ അവകാശപ്പെടുന്നതും ദുരന്ത ബാധിതർ അനുഭവിക്കുന്നതും രണ്ടും രണ്ടാണ്. രാഷ്ട്രീയ പാർട്ടികളുടെ സഹായങ്ങൾ ഏകോപിപ്പിക്കാൻ സർക്കാരിന് കഴിഞ്ഞില്ലെന്ന് സണ്ണി ജോസഫ് പറഞ്ഞു. സർക്കാർ സഹകരണമില്ലാത്തത് കൊണ്ടാണ് കോൺഗ്രസ് ഉൾപ്പടെ വാഗ്ദാനം ചെയ്ത വീട് നിർമാണം വൈകിയതെന്ന് സണ്ണി ജോസഫ് പറഞ്ഞു. സ്വന്തം നിലയിൽ ഭൂമി കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.