ധർമ്മസ്ഥലയിൽ ശുചീകരണ തൊഴിലാളി നടത്തിയ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ ഇന്നും തിരച്ചിൽ തുടരുകയാണ്. പ്രത്യേക അന്വേഷണ സംഘം മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന നടത്തുന്നത്.
സാക്ഷി ചൂണ്ടിക്കാണിച്ചു കൊടുത്ത മൂന്ന് ഇടങ്ങളിൽ ഒരേസമയം തന്നെ പരിശോധന നടത്താണ് തീരുമാനം. ഉൾക്കാട്ടിലുള്ള മൂന്ന് പോയിന്റുകളിലാണ് ഇന്ന് പരിശോധന നടക്കുക. എന്നാൽ ഇവിടേക്ക് ജെസിബി കൊണ്ടുപോവുക അപ്രായോഗികമാണെന്നാണ് വിലയിരുത്തൽ.
ഇന്നലെ പഞ്ചായത്ത് നിയോഗിച്ച തൊഴിലാളികളെ തന്നെയാകും ഇന്നും കുഴിയെടുക്കാൻ കൊണ്ടുപോവുകയെന്നാണ് വിവരം. പുട്ടൂർ റവന്യു അസിസ്റ്റൻറ് കമ്മീഷണർ സ്റ്റെല്ല വർഗീസ് എസ്ഐടി ഓഫീസിലെത്തിയിട്ടുണ്ട്.
ഐജി അനുചേതുമായി കൂടിക്കാഴ്ച നടത്തുകയാണ്. വനം വകുപ്പ് ഉദ്യോഗസ്ഥരുമായും ചർച്ച നടത്തുകയാണ്.
















