ഇത്തവണത്തെ ഹരിതഓണമാക്കാൻ നിർദ്ദേശവുമായി സർക്കാർ. ഓണക്കാലത്ത് മാവേലിയുടെ ശുചിത്വസന്ദേശം വീടുകളിലെത്തിക്കാനാണ് സർക്കാർ ശ്രമം. ആഘോഷമായും അടിച്ചുപൊളിച്ചും ഏറ്റവും കൂടുതൽ മാലിന്യങ്ങൾ കുമിഞ്ഞുകൂടുന്നത് ഓണക്കാലത്താണ്. ഹരിത ഓണം എന്ന പേരിൽ വീടികളിലേക്ക് ശുചിത്വസന്ദേശം എത്തിക്കാനാണ് സർക്കാർ ഒരുങ്ങുന്നത്.
ഇതോടെ മാവേലിയെ വൃത്തിയുടെ ചക്രവര്‍ത്തിയാക്കി സമൂഹമാധ്യമങ്ങളിലുൾപ്പടെ ഓണം കളറാക്കാനാണ് ലക്ഷ്യമിടുന്നത്. ഓണഘോഷങ്ങൾ എല്ലാ മേഖലകളിലും ഇന്ന് നടക്കാറുണ്ട്. അതിനാൽ തന്നെ ഇത്തരം വേദികളിൽ ശുചിത്വ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്ന ഇടങ്ങളാക്കി മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. റെസിഡെന്‍സ് അസോസിയേഷനുകളും ക്ലബ്ബുകളടക്കമുള്ള സന്നദ്ധസംഘടനകളുടെയും ഓണപ്പരിപാടികളില്‍ എന്റെ വീട് മാലിന്യമുക്തം, ഹരിത വീട് എന്നീ വിഷയങ്ങളില്‍ റീല്‍സ് മത്സരം നടത്താന്‍ സര്‍ക്കാര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. കുട്ടികള്‍ക്കുള്ള പ്രസംഗ, രചനാ മത്സരങ്ങളില്‍ വൃത്തി പ്രധാന വിഷയമാക്കണമെന്നും പരിപാടിക്കുശേഷം ശുചീകരണം പ്രവർത്തനങ്ങൾ നടത്താനുമാണ് പ്രധാന നിർദ്ദേശം.
സമാപനസമ്മേളനത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍ ഹരിത സര്‍ട്ടിഫിക്കറ്റും നല്‍കുംഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ രണ്ടോ മൂന്നോ തവണ വീടുകളില്‍ ഹരിതകര്‍മസേനയെത്തി മാലിന്യം ശേഖരിക്കും. ഓണത്തിനു മുന്‍പ് ഇ-മാലിന്യവും സാനിറ്ററി മാലിന്യവും ഒഴികെയുള്ള അജൈവമാലിന്യം ശേഖരിക്കാനും കർശന നിർദേശവും ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നുമുണ്ട്. പരിശോധനയ്ക്ക് വിജിലന്‍സ് സ്‌ക്വാഡും സജീവമായി രംഗത്തിറങ്ങും.
ഓണാഘോഷത്തിനു കൂടുതല്‍ ആളുകള്‍ എത്തുന്നിടത്തും വ്യാപാരസ്ഥാപനങ്ങളിലും ബിന്നുകള്‍ ഉറപ്പാക്കുക, സദ്യയ്ക്ക് പ്ലാസ്റ്റിക്കിലുള്ള കപ്പ്, പാത്രം, ഇല, സ്പൂണ്‍ തുടങ്ങിയവ ഉപയോഗിച്ചാല്‍ കർശന നടപടിയുണ്ടാകും. നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ സംഭരണവും വില്‍പ്പനയും തടയാൻ വേണ്ട നടപടികൾ കൈകൊണ്ടതായും അധികൃതർ വ്യക്തമാക്കുന്നു.
content highlight: Haritha Onam