പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതിന് ഭര്‍ത്താവും അമ്മയും ചേര്‍ന്ന് യുവതിയെ കഴുത്ത് ഞെരിച്ച് കൊന്നു. ഉത്തര്‍പ്രദേശിലെ ബിജ്നോറിലാണ് ക്രൂരമായ സംഭവം നടന്നത്. പ്രസവിച്ച് 14–ാം ദിവസമാണ് റൂബി ചൗഹാന്‍ (25) എന്ന യുവതി കൊല്ലപ്പെട്ടത്.
റൂബി പെണ്‍കുഞ്ഞിനെ പ്രസവിച്ചതില്‍ ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും അസ്വസ്ഥരായിരുന്നു. തുടര്‍ന്ന് കുഞ്ഞിനെയും അമ്മയെയും വകവരുത്താന്‍ ഇവര്‍ തീരുമാനിക്കുകയായിരുന്നു.
ശനിയാഴ്ച രാത്രിയോടെയാണ് റൂബി കൊല്ലപ്പെട്ടത്. തിങ്കളാഴ്ച പുലര്‍ച്ചെ റൂബിയുടെ കുടുംബാംഗങ്ങള്‍ എത്തുന്നിന് മുന്‍പ് തന്നെ മൃതദേഹം മറവ് ചെയ്യുകയും ചെയ്തു. സംഭവത്തിൽ പ്രതികളായ ഇരുവരേയും പൊലീസ് അറസ്റ്റ് ചെയ്യ്തു.