വിസി നിയമനത്തിൽ ഇടപെട്ട് സുപ്രിംകോടതി. സ്ഥിരം വിസി നിയമനത്തിന് സർക്കാറും ഗവർണറും യോജിച്ച് പ്രവർത്തിക്കണമെന്നും വിസി നിയമനങ്ങളിൽ രാഷ്ട്രീയം കലർത്തരുതെന്നും കോടതി പറഞ്ഞു. അല്ലാത്തപക്ഷം വിദ്യാർത്ഥികൾ കഷ്ടപ്പെടും എന്ന് കോടതി നിരീക്ഷിച്ചു. സ്ഥിരം വിസി നിയമനത്തിനായുള്ള നടപടികൾ ആരംഭിക്കാൻ ചാൻസിലരോടും സർക്കാരിനോടും കോടതി നിർദേശിച്ചു.
ഉടൻ സ്ഥിരം വിസിമാരെ നിയമിക്കണമെന്നും അതുവരെ താൽക്കാലിക വി സിമാർക്ക് തുടരാമെന്നും കോടതി വ്യക്തമാക്കി. അതിനായി ഗവർണർ വിജ്ഞാപനം ഇറക്കണമെന്നും കോടതി നിർദേശം നല്‍കി. സ്ഥിരം വിസി നിയമനത്തിന് സർക്കാരിന്റെ നടപടികളോട് ഗവർണർ സഹകരിക്കണമെന്ന് കോടതി നിർദേശിച്ചു. താൽക്കാലിക വിസിക്ക് കാലാവധി ആറുമാസം മാത്രമെന്ന് കേരളം പറഞ്ഞു. വിസി ഓഫീസ് ഒഴിഞ്ഞ് കിടക്കുവാണോ എന്ന് കോടതി ചോദിച്ചു. വിസി നിയമനത്തിനായി ഗവർണർ സർക്കാരുമായി കൂടിയാലോചിക്കണം എന്ന് കോടതി പറഞ്ഞു.