കൊച്ചി ഇൻഫോ പാർക്കിലെ ശുചിമുറിയിൽ ഒളിക്യാമറ വെച്ചതായി കണ്ടെത്തി. ഇൻഫോ പാർക്ക് സെന്റർ കെട്ടിടത്തിലെ രണ്ടാം നിലയിലുള്ള വനിതാ ശുചിമുറിയിലാണ് ക്യാമറ കണ്ടെത്തിയത്.
വാഷ്ബേസിന്റെ അടിയിൽ ക്ലോസറ്റിരിക്കുന്ന ഭാഗത്തേക്ക് തിരിച്ചുവച്ച രീതിയിലായിരുന്നു ക്യാമറ.
സംഭവത്തിൽ ഇൻഫോ പാർക്ക് അഡ്മിനിസ്ട്രേഷൻ ഡപ്യൂട്ടി മാനേജർ നൽകിയ പരാതിയിൽ ഇൻഫോപാർക്ക് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കണ്ടെത്തുന്ന സമയത്തും ക്യാമറ പ്രവർത്തിക്കുന്നുണ്ടായിരുന്നു. ഈ മാസം 26ന് ഉച്ചകഴിഞ്ഞാണ് ക്യാമറ ഘടിപ്പിച്ചിരിക്കുന്നതായി കണ്ടെത്തിയത് എന്ന് എഫ്ഐആറിൽ പറയുന്നു. ബിഎൻഎസ് 77, ഐടി ആക്ടിലെ 66(ഇ) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.