ഒരു ദിവസത്തെ ഊര്‍ജം നിലനിര്‍ത്താന്‍ ഈ ഒരു കപ്പ് കട്ടന്‍ കാപ്പി മതി എന്നാണ് പലരും പറയുന്നത്. എന്നാല്‍ ഇത് ആരോഗ്യത്തിന് നല്ലതാണോ… നോക്കാം.
ഒഴിഞ്ഞ വയറ്റില്‍ കട്ടന്‍ കാപ്പി കുടിക്കുന്നതിന്റെ ഗുണങ്ങള്‍
മെറ്റബോളിസം വര്‍ധിപ്പിക്കുന്നു
കട്ടന്‍ കാപ്പിയില്‍ കാണപ്പെടുന്ന പ്രകൃതിദത്ത ഉത്തേജകമായ കഫീന്‍ മെറ്റബോളിസം വര്‍ധിപ്പിച്ചു കൊഴുപ്പിനെ ഇല്ലാതാക്കുന്നു. ഇതു മൂലം ശരീരത്തിന്റെ ഊര്‍ജം വര്‍ധിപ്പിക്കാന്‍ കാരണമാകുന്നു.
ഏകാഗ്രത വര്‍ധിപ്പിക്കുന്നു
കട്ടന്‍ കാപ്പിയിലെ കഫീന്‍ കേന്ദ്ര നാഡീവ്യവസ്ഥയെ ഉത്തേജിപ്പിച്ച് ജാഗ്രതയും ഏകാഗ്രതയും വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. ഇത് രാവിലെയുള്ള ജോലികള്‍ സുഗമമായും വേഗത്തിലും പൂര്‍ത്തിയാക്കാന്‍ സഹായിക്കും.
ആന്റിഓക്സിഡന്റുകള്‍ കൂടുതലാണ്
കട്ടന്‍ കാപ്പിയില്‍ ക്ലോറോജെനിക് ആസിഡ് പോലുള്ള ശക്തമായ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് വീക്കം കുറയ്ക്കാനും ഓക്സിഡേറ്റീവ് സ്‌ട്രെസ് മൂലമുള്ള കോശനാശം തടയാനും സഹായിക്കുന്നു.
ദഹനം
ദഹനം മെച്ചപ്പെടുത്താന്‍ മികച്ചൊരു പാനീയമായി കട്ടന്‍ കാപ്പി കുടിക്കുന്നവരുണ്ട്. ഇത് മലവിസര്‍ജ്ജനം പ്രോത്സാഹിപ്പിക്കുകയും വയറു വീര്‍ക്കുന്നത് ഒഴിവാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
- കട്ടന്‍ കാപ്പിയുടെ പാര്‍ശ്വഫലങ്ങള്‍
അസിഡിറ്റി വര്‍ധനവ്
വെളും വയറ്റില്‍ കാപ്പി കുടിക്കുന്നതു മൂലം ആസിഡ് ഉല്‍പാദനം വര്‍ധിപ്പിക്കുന്നു. ഇത് വയറുവേദനയ്ക്കും സെന്‍സിറ്റീവ് വയറുള്ള വ്യക്തികളില്‍ ആസിഡ് റിഫ്‌ലക്‌സ് അല്ലെങ്കില്‍ ഗ്യാസ്‌ട്രൈറ്റിസിനും കാരണമാകും.
രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിക്കും
വെറുംവയറ്റില്‍ കാപ്പി കുടിക്കുന്നത് മൂലം രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വര്‍ധിക്കുന്നതിന് കാരണമാകുന്നു.
രാവിലെ കട്ടന്‍ കാപ്പി കുടിക്കാന്‍ ഇഷ്ടപ്പെടുന്ന ആളാണെങ്കില്‍, വയറ്റിലെ അസ്വസ്ഥത കുറയ്ക്കുന്നതിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിര്‍ത്തുന്നതിനും ഒരു ചെറിയ പ്രഭാതഭക്ഷണത്തിനോ ലഘുഭക്ഷണത്തിനോ ഒപ്പം ഇത് കുടിക്കാന്‍ ശ്രമിക്കുക.
വൈകുന്നേരം കട്ടന്‍ കാപ്പി കുടിക്കുന്നത് ഒഴിവാക്കുക. ഗുണനിലവാരമുള്ള കോഫി തിരഞ്ഞെടുക്കുക. ഒഴിഞ്ഞ വയറ്റില്‍ കട്ടന്‍ കാപ്പി കുടിക്കുമ്പോള്‍ നിങ്ങളുടെ ശരീരം എങ്ങനെ പ്രതികരിക്കുന്നു എന്ന് ശ്രദ്ധിക്കുക.
content highlight: Black Coffee