കണ്ണൂരിൽ രണ്ട് കുട്ടികളുമായി അമ്മ കിണറ്റിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ചെറുതാഴത്ത് സ്വദേശി ധനഞ്ജയയാണ് മക്കളുമായി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മൂന്നുപേരെയും പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പരിയാരം ശ്രീസ്ഥയിൽ ഇന്ന് രാവിലെ 12 മണിയോടെയാണ് സംഭവം. ഇവർ താമസിക്കുന്ന വീടിന്റെ തൊട്ടു പിന്നിലെ പഴയ വീടിന്റെ കിണറിലേക്കാണ് യുവതി കുട്ടികളെയും കൊണ്ട് ചാടിയത്.
മൂവരുടെയും ആരോഗ്യനില ഗുരുതരമാണ് എന്നാണ് ലഭിക്കുന്ന വിവരം. നിലവിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്