ജമ്മു കശ്മീരിലെ പൂഞ്ചില്‍ രണ്ട് ഭീകരരെ വധിച്ച് സൈന്യം. പാകിസ്ഥാനില്‍ നിന്നും നുഴഞ്ഞു കയറാനുള്ള ശ്രമത്തിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. പൂഞ്ചിലെ കസാലിയാന്‍ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ടത് ലഷ്‌കര്‍ ഭീകരരാണെന്ന് സൈനിക വൃത്തങ്ങള്‍ സൂചിപ്പിച്ചു. നിയന്ത്രണരേഖയ്ക്ക് സമീപം സംശയകരമായ നീക്കങ്ങള്‍ കണ്ടതോടെയാണ് സൈന്യം തിരച്ചില്‍ നടത്തിയത്. തുടര്‍ന്ന് ഭീകരര്‍ സൈന്യത്തിന് നേര്‍ക്ക് വെടിയുതിര്‍ത്തു. സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. ഒരു ഭീകരന്റെ സാന്നിധ്യം കൂടിയുള്ളതായി സൈന്യം സൂചിപ്പിച്ചു. പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്.