ഷവോമി തങ്ങളുടെ റെഡ്മി നോട്ട് ഒരു സ്മാർട്ട്ഫോൺ കൂടി ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുകയാണ്. റെഡ്മി നോട്ട് 14 SE 5ജി എന്നാണ് ഈ സ്മാർട്ട്ഫോണിന്റെ പേര്.
കഴിഞ്ഞ വർഷം പുറത്തിറക്കിയ നോട്ട് 14 5ജിയുടെ അതേ സ്പെസിഫിക്കേഷനുകളാണ് ഇതിനും ഉള്ളത് . എന്നാൽ വില വളരെ കുറവാണ് എന്നതാണ് ഇതിനെ വേറിട്ട് നിർത്തുന്നത്. ലോഞ്ച് ഓഫറുകൾ കൂടി ഉപയോഗപ്പെടുത്തിയാൽ വെറും 13999 രൂപ വിലയിൽ ഇത് തുടക്കത്തിൽ വാങ്ങാനാകും.
120Hz വരെ വേരിയബിൾ റിഫ്രഷ് റേറ്റ് ഉള്ള 6.67 ഇഞ്ച് FHD+ (1080×2400 പിക്സലുകൾ) സൂപ്പർ AMOLED ഡിസ്പ്ലേ ആണ് ഇതിലുള്ളത്. 2160Hz ഇൻസ്റ്റന്റ് ടച്ച് സാമ്പിൾ റേറ്റ്, 2100 nits വരെ പീക്ക് ബ്രൈറ്റ്നസ്, 10-ബിറ്റ് കളർ ഡെപ്ത്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷൻ എന്നിവ അടക്കമുള്ള ഡിസ്പ്ലേ ആണ് ഈ ഫോണിനുള്ളത്.
ഒക്ട കോർ (2 x 2.5GHz കോർടെക്സ് -A78 + 6 x 2GHz കോർടെക്സ്-A55 സിപിയുകൾ) മീഡിയടെക് ഡൈമെൻസിറ്റി 7025 അൾട്രാ 6nm പ്രോസസർ ആണ് റെഡ്മി നോട്ട് 14 SE 5ജിയുടെ കരുത്ത്. IMG BXM-8-256 ജിപിയുവും ഇതോടൊപ്പം എത്തുന്നു. 6GB LPDDR4X റാം, 128GB UFS 2.2 ഇന്റേണൽ സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവയും ഈ റെഡ്മി ഫോൺ നൽകുന്നുണ്ട്.
ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഫോണിൽ ഉള്ളത്. അതിൽ 1/1.95″ സോണി LYT-600 സെൻസറുള്ള 50MP മെയിൻ ക്യാമറ , 8MP അൾട്രാ-വൈഡ് ക്യാമറ , 2MP മാക്രോ ക്യാമറ , LED ഫ്ലാഷ് എന്നിവ അടങ്ങുന്നു.
റെഡ്മി നോട്ട് 14 SE 5G-യുടെ 6GB+ 128GB മോഡലിന് 14,999 രൂപയാണ് യഥാർഥ വില. എന്നാൽ ലോഞ്ച് ഓഫറിന്റെ ഭാഗമായി 1000 രൂപ ബാങ്ക് ഡിസ്കൗണ്ട് അല്ലെങ്കിൽ 1000 രൂപ എക്സ്ചേഞ്ച് ഡിസ്കൗണ്ട് ലഭ്യമാണ്. അതിനാൽ തുടക്കത്തിൽ 13999 രൂപ വിലയിൽ ഇത് വാങ്ങാനാകും. ഓഗസ്റ്റ് 7 മുതൽ ആണ് വിൽപ്പന ആരംഭിക്കുക. ഫ്ലിപ്കാർട്ട്, mi.com, റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി ലഭ്യമാകും.
content highlight: Redmi note14 se 5g