പലതരത്തിൽ തല വേദനകൾ വരാറുണ്ട്. ചിലത് തലയുടെ വശങ്ങളിലാവാം, ചിലത് തലയുടെ പിറകിലാകാം. എല്ലാ തലവേദയ്ക്കും അതിന്റെതായ ചില കാരണങ്ങൾ ഉണ്ട്.
- തല വേദനയുടെ കാരണങ്ങൾ എന്തൊക്കെയെന്ന് നോക്കാം..
ടെൻഷൻ തലവേദന:
പേശികളുടെ പിരിമുറുക്കം, സമ്മർദ്ദം എന്നിങ്ങനെയുള്ള കാരണങ്ങൾ കൊണ്ട് ഇത് സംഭവിക്കാം. കഴുത്തിലും തലയുടെ പിൻഭാഗത്തും വേദന അനുഭവപ്പെടാം.
മൈഗ്രേൻ:
ഇത് തലയുടെ ഒരു വശത്ത് തുടങ്ങി തലയുടെ പിൻഭാഗത്തേക്ക് വ്യാപിക്കുന്ന കഠിനമായ തലവേദനയാണ്. ഓക്കാനം, കാഴ്ച പ്രശ്നങ്ങൾ എന്നിവയും ഇതിൻ്റെ ലക്ഷണങ്ങളാണ്.
സെർവിക്കോജെനിക് തലവേദന:
കഴുത്തിലെ പ്രശ്നങ്ങൾ മൂലമുണ്ടാകുന്ന തലവേദനയാണിത്. കഴുത്ത് വേദന, ചലിക്കാൻ ബുദ്ധിമുട്ട് എന്നിവയും ഇവയുടെ ലക്ഷണങ്ങളായി കണക്കാക്കുന്നു.
ഓക്സിപിറ്റൽ ന്യൂറൽജിയ:
തലയോട്ടിയിലെ ഞരമ്പുകൾക്ക് ഉണ്ടാകുന്ന പ്രശ്നമാണിത്. കഴുത്തിലും തലയുടെ പിൻഭാഗത്തും വേദനയും കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ടും ഉണ്ടാകാം.
തലയ്ക്ക് പരിക്കുകൾ:
തലയിൽ നേരിട്ടുള്ള ആഘാതം മൂലമുണ്ടാകുന്ന വേദനയാണ് ഇത്.
സന്ധിവാതം:
കഴുത്തിലെ സന്ധിവാതം തലയുടെ പിൻഭാഗത്തും കഴുത്തിലും വേദനയുണ്ടാക്കും.
മറ്റ് കാരണങ്ങൾ:
മെനിഞ്ചൈറ്റിസ്, ബ്രെയിൻ ട്യൂമർ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളും തലവേദന ഉണ്ടാക്കാം.
content highlight: Headache