കൊച്ചി: സമകാലിക വനിതകള്‍ക്കായി അതിമനോഹരമായ വാച്ചുകള്‍ രൂപകല്‍പ്പന ചെയ്യുന്നതില്‍ പേരുകേട്ട വാച്ച് ബ്രാന്‍ഡായ ടൈറ്റന്‍ രാഗ അതിന്റെ ഏറ്റവും പുതിയ ശേഖരമായ ‘രാഗ കോക്ടെയില്‍സ്’ പുറത്തിറക്കി. തങ്ങളുടെ ഇടം, തിരഞ്ഞെടുപ്പുകള്‍, തിളക്കം എന്നിവ സ്വന്തമാക്കുന്ന സ്ത്രീകള്‍ക്കായി അനായാസമായ ചാരുതയും പരിഷ്‌കൃത ശൈലിയും ഒരുമിപ്പിക്കുന്നവയാണ് ടൈറ്റന്‍ രാഗ വാച്ചുകള്‍.
രാഗ കോക്ടെയില്‍സ് ശേഖരത്തില്‍ അഞ്ച് അതിശയകരമായ വാച്ചുകളാണ് ഉള്‍പ്പെടുന്നത്. മനോഹരമായ രൂപകല്‍പ്പനയും തിളങ്ങുന്ന സൂര്യകിരണ ഡയലുകളും ക്രിസ്റ്റല്‍ അലങ്കാരങ്ങളും ഉള്‍ക്കൊള്ളുന്ന ഈ ശേഖരം തിളങ്ങുന്ന എക്ലെക്റ്റിക് ബ്ലൂ, പിങ്ക്, സ്വര്‍ണ നിറങ്ങളില്‍ ലഭ്യമാണ്. ട്രെന്‍ഡിനൊപ്പം നില്‍ക്കുകയും വ്യക്തിഗത ശൈലി കൂടുതല്‍ ഉജ്ജ്വലമാക്കുകയും ചെയ്യുന്നവയാണ് രാഗ കോക്ടെയില്‍സ് വാച്ചുകള്‍.
ചലച്ചിത്ര താരം ആലിയ ഭട്ടാണ് രാഗ കോക്ടെയില്‍സിന്റെ പ്രചാരണ മുഖം. 42,495 മുതല്‍ 49,995 രൂപ വരെയാണ് രാഗ കോക്ടെയില്‍ വാച്ചുകളുടെ വില. കോക്ടെയില്‍ ശേഖരം ടൈറ്റന്‍ ഔട്ട്ലെറ്റുകളിലും ഓണ്‍ലൈനായി www.titan.co.in എന്ന വെബ്സൈറ്റിലും ലഭ്യമാണ്.
കോക്ടെയില്‍സ് വാച്ച് ശേഖരത്തിലൂടെ ഞങ്ങള്‍ ഓര്‍മ്മകളെ ഉണര്‍ത്തുന്നതും ആകര്‍ഷകവുമായ വാച്ചുകള്‍ സൃഷ്ടിക്കാനാണ് ശ്രമിച്ചതെന്ന് ടൈറ്റന്‍ വാച്ചസിന്റെ ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ രഞ്ജനി കൃഷ്ണസ്വാമി പറഞ്ഞു. ശ്രദ്ധേയമായ തിരഞ്ഞെടുപ്പുകള്‍ നടത്തുന്ന, തന്റെ അസ്തിത്വത്തില്‍ ആത്മവിശ്വാസമുള്ള, ആരെയും ഭയക്കാത്ത ആധുനിക ഇന്ത്യന്‍ സ്ത്രീയുടെ വ്യക്തിത്വത്തെ ആഘോഷിക്കുന്നവയാണ് ഈ ശേഖരമെന്നും അവര്‍ പറഞ്ഞു.