ദഹന പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ചിലർ മരുന്നൊക്കെ കഴിച്ച് അത് കുറയ്ക്കാൻ ശ്രമിക്കും. എന്നാൽ ഇതിന് ചില പ്രകൃതിദത്തമായ പരിഹാരങ്ങളുമുണ്ട്. ദഹനത്തിന് സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് പരിചയപ്പെടാം.
ഇഞ്ചി – ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയ ഇഞ്ചി കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും.
യോഗർട്ട് – പ്രോബയോട്ടിക്കുകൾ അടങ്ങിയ യോഗർട്ട് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും.
ഇലക്കറികൾ – നാരുകൾ ധാരാളം അടങ്ങിയ ഇലക്കറികൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്തും.
പഴം – പഴത്തിൽ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. എളുപ്പത്തിൽ ദഹിക്കാൻ സഹായിക്കുന്ന ഭക്ഷണം കൂടിയാണിത്.
ജീരകം – ഗ്യാസ്, ബ്ലോട്ടിങ് എന്നിവ മാറ്റി ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്നതാണ് ജീരകം.
















