ആയുർവേദത്തിൽ നൂറ്റാണ്ടുകളായി പശുവിൻ നെയ്യ് പല രോഗങ്ങൾക്കുമുള്ള പ്രതിവിധിയായി ഉപയോഗിച്ചു വരുന്നുണ്ട്. ദിവസവും വെറും വയറ്റിൽ ഒരു സ്പൂൺ നെയ്യ് കഴിക്കുന്നത് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകും. വെറും വയറ്റിൽ പതിവായി ഒരു സ്പൂൺ നെയ്യ് കഴിക്കുന്നത് ഗ്ലോക്കോമ, തിമിരം പോലെ കണ്ണിനുണ്ടാകുന്ന പ്രശ്നങ്ങൾക്കുള്ള സാധ്യത കുറയ്ക്കും.
നെയ്യ് ശരീരത്തിൽ പുരട്ടിയാലും ഗുണങ്ങൾ പലതുണ്ട്. പ്രത്യേകിച്ച് ഉറങ്ങുന്നതിനു മുന്പ് നെഞ്ചിൽ പുരട്ടുമ്പോൾ. ഇങ്ങനെ ചെയ്യുന്നത് ഉറക്കത്തിന്റെ ഗുണനിലവാരവും ശ്വസന പ്രവർത്തനവും മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു. ഉറങ്ങുന്നതിനുമുമ്പ് നെഞ്ചിൽ പശുവിൻ നെയ്യ് പുരട്ടുന്നതിന്റെ അഞ്ച് ആരോഗ്യ ഗുണങ്ങൾ അറിയാം.
1. ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നു
നെഞ്ചിൽ പശുവിൻ നെയ്യ് പുരട്ടുന്നത് നാഡീവ്യവസ്ഥയെ ശാന്തമാക്കാൻ സഹായിക്കും. നെയ്യിലെ ചൂടും ഫാറ്റി ആസിഡുകളും വിശ്രമം പ്രോത്സാഹിപ്പിക്കുകയും ഉറക്കമില്ലായ്മയും അസ്വസ്ഥതയും കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
2. ശ്വസനം മെച്ചപ്പെടുത്തുന്നു
നെയ്യ് ഉപയോഗിച്ച് നെഞ്ചിൽ മസാജ് ചെയ്യുന്നത് കഫം അയവുള്ളതാക്കാനും മൂക്കിലെയും ശ്വാസകോശത്തിലെയും അടഞ്ഞ ഭാഗങ്ങൾ തുറക്കാനും സഹായിക്കും. ജലദോഷം, ചുമ, നേരിയ ആസ്ത്മ ലക്ഷണങ്ങൾ എന്നിവയിൽ നിന്ന് മോചനം നേടാനും ഈ രീതി സഹായിക്കും.
3. ചർമ്മത്തിൽ ഈർപ്പം നിലനിർത്തുന്നു
നെഞ്ചിലെ വരണ്ട ചർമ്മം ചൊറിച്ചിലും പ്രകോപിപ്പിക്കലും ഉണ്ടാക്കാം, ഇത് ഉറക്കത്തെ തടസപ്പെടുത്തും. നെയ്യ് ചർമ്മത്തെ ആഴത്തിൽ ഈർപ്പമുള്ളതാക്കുകയും, ജലാംശം നിലനിർത്തുകയും വരണ്ടതും വിണ്ടുകീറിയതുമായ ചർമ്മത്തെ ശമിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്ന ഒരു സംരക്ഷണ പാളി സൃഷ്ടിക്കുന്നു.
4. ശ്വസനം സുഗമമാക്കുന്നു
നെയ്യ് ഉപയോഗിച്ച് മസാജ് ചെയ്യുന്നത് രക്തചംക്രമണം ഉത്തേജിപ്പിക്കുകയും നെഞ്ചിന്റെ ഭാഗം ചൂടാക്കുകയും ചെയ്യുന്നു. ഇത് ശ്വസനം സുഗമമാക്കുന്നു.
5. വിഷവിമുക്തമാക്കുന്നു
നെയ്യ് പതിവായി ഉപയോഗിക്കുന്നത് ശരീരത്തിൽ നിന്ന് ചർമ്മത്തിലൂടെ വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിക്കുന്നു. ഇത് കഫ, വാത ദോഷങ്ങളെ സന്തുലിതമാക്കുകയും നല്ല ഉറക്കം നൽകുകയും ചെയ്യുന്നു.
















