സിനിമാ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യിലെ ഭാരവാഹി തിരഞ്ഞെടുപ്പിലേക്കുള്ള നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഇന്ന്. ഇതോടെ, മൽസരചിത്രം ഇന്ന് വ്യക്തമാകും. ഓഗസ്റ്റ് 15 നാണ് തിരഞ്ഞെടുപ്പ്.
പ്രസിഡന്റ് സ്ഥാനത്തെക്ക് ആറും ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് അഞ്ചും സഹാഭാരവാഹി സ്ഥാനങ്ങളിലും എക്‌സിക്യൂട്ടീവ് കമ്മിറ്റി സ്ഥാനങ്ങളിലേക്കുമായി 74 നാമനിര്‍ദേശ പത്രികകളായിരുന്നു സമര്‍പ്പിച്ചത്.
പ്രസിഡന്റ് സ്ഥാനത്തേക്ക് ജഗദീഷും ശ്വേതാ മേനോനും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടത്തിലേക്ക് കാര്യങ്ങളെത്തുന്നതിനിടയിലാണ് ജഗദീഷ് കളം വിടുന്നതായി അറിയിച്ചത്. വനിത പ്രസിഡന്റ് സ്ഥാനത്തേക്ക് വരുന്നതിനെ അംഗീകരിച്ചാണ് ജഗദീഷ് പിന്‍വാങ്ങിയത്.
















