പാലക്കാട് തെരുവില്‍ അലഞ്ഞു നടന്നിരുന്ന 40കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. മരിച്ച നിലയില്‍ യുവതിയെ ആശുപത്രിയിലെത്തിച്ച 45കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മീനാക്ഷിപുരം സ്വദേശിയായ യുവാവാണ് യുവതിയെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചത്.
പാലക്കാട് സ്റ്റേഡിയം സ്റ്റാന്റ് പരിസരത്തെ ഒഴിഞ്ഞ പറമ്പില്‍ വീണുകിടക്കുകയായിരുന്ന യുവതിയെയാണ് താന്‍ ആശുപത്രിയിലെത്തിച്ചത് എന്നാണ് യുവാവ് പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി.
യുവതിയുടെ തലയ്ക്കും ശരീരത്തിലും പരിക്കേറ്റിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി. കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.
















