മോമോസ് രുചികരവും വ്യത്യസ്തവുമായൊരു പലഹാരമാണ്. തണുപ്പകറ്റാൻ ടിബറ്റൻ ജനത ദിനേന കഴിക്കുന്ന ആവിയിൽ പുഴുങ്ങിയ ഭക്ഷണമാണ് മോമോ. മനുഷ്യന്റെ കരവിരുതില്ലാതെ ഉണ്ടാക്കാനാവില്ലെന്നു മാത്രം.
ചേരുവകള്‍
മൈദ 200 ഗ്രാം
ചിക്കന്‍ എല്ലില്ലാത്തത്- 250 ഗ്രാം
കാബേജ് 100 ഗ്രാം
സവാള 100 ഗ്രാം
സോയാബീന്‍ 50 ഗ്രാം
സണ്‍ഫ്‌ളവര്‍ ഓയില്‍ 500 ഗ്രാം
വെണ്ണ 20 ഗ്രാം
ഉപ്പ് ( ആവശ്യത്തിന് )
പാകംചെയ്യേണ്ടവിധം
തയ്യാറാക്കുന്ന വിധം
മൈദ വെള്ളവും ഉപ്പും ചേര്ത്ത് കുഴച്ചെടുക്കുക. കൈവെള്ളയില്‍ വെക്കാന്‍ പാകത്തില്‍ ചെറിയ കഷണങ്ങളാക്കി മുറിച്ച് പരത്തിയെടുക്കുക. ഇറച്ചി വേവിച്ച് മിക്‌സിയില്‍ പൊടിച്ചെടുക്കുക. ക്യാബേജ് വൃത്തിയാക്കി ചെറിയ കഷണങ്ങളായി അരിഞ്ഞെടുക്കുക. സവാളയും ചെറിയ കഷണങ്ങളാക്കുക. ഇവ സോയാബീനും ചേര്‍ത്ത് എണ്ണയിൽ വഴറ്റിയെടുക്കുക. ഇതിലേക്ക് പൊടിച്ച ഇറച്ചിയും ചേര്‍ക്കാം നന്നായി വഴറ്റിയെടുക്കുക. ഈ കൂട്ട് മൈദയ്ക്കുള്ളില്‍വെച്ച് ഉരുളകളാക്കി മാറ്റുക. മൊമോസിന്റെ അകൃതിയില്‍ ഞൊറിയുള്ള രൂപത്തിലേക്ക് ഈ ഉരുളയെ മാറ്റാം. ശേഷം ഇഡ്ഡലി പാത്രത്തില്‍ വെച്ച് ആവിയിൽ പാകംചെയ്ത് എടുക്കുക. എണ്ണയിൽ പൊരിച്ചുമെടുക്കാം.
















