വെറും പുളിയും മുളകും മാത്രം മതി ഉച്ചയ്ക്ക് വയറുനിറയെ ചോറുണ്ണാന്‍. തനി നാടന്‍ വിഭവമാണ് പുളിയും മുളകും. വെറും അഞ്ച് മിനുട്ടിനുള്ളില്‍ പുളിയും മുളകും ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ചേരുവകള്‍
ഉണങ്ങിയ വറ്റല്‍ മുളക് – 6 എണ്ണം ( അടുപ്പിലോ , പാനിലോ വച്ച് ലേശം ചുട്ടെടുക്കണം )
ചുവന്നുള്ളി പൊടിയായി വട്ടത്തില്‍ അരിഞ്ഞത് – 3 എണ്ണം
വാളന്‍ പുളി – ഒരു നെല്ലിക്ക വലിപ്പം ( വെള്ളത്തില്‍ കുതിര്‍ത്തത് )
കറിവേപ്പില – ആവശ്യത്തിന്
പച്ച വെളിച്ചെണ്ണ -20 ml
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പരന്ന പാത്രത്തില്‍ ചുട്ട ഉണക്ക മുളകും ചെറിയഉള്ളിയും കറിവേപ്പിലയും കൈകൊണ്ട് നന്നായി ഞവുടി (ഞെരടി) ഉടക്കുക. അതിലേക്ക്`പുളിവെള്ളവും ഉപ്പും ചേര്‍ത്ത് കുഴമ്പ് പരുവത്തില്‍ യോചിപ്പിക്കുക.. അവസാനം പച്ച വെളിച്ചെണ്ണയും ചേര്‍ത്ത് മിക്‌സ് ചെയ്തു ഉപയോഗിക്കാം.
















