കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനിയായ സ്റ്റാര്‍ ഹെല്‍ത്ത് ആന്‍റ് അലൈഡ് ഇന്‍ഷുറന്‍സ് കമ്പനി നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍റെ ഒന്നാം ത്രൈമാസത്തില്‍ 44 ശതമാനം വര്‍ധനവോടെ 438 കോടി രൂപ അറ്റാദായം കൈവരിച്ചു. ഇക്കാലയളവിലെ ആകെ പ്രീമിയം 13 ശതമാനം വാര്‍ഷിക വര്‍ധനവോടെ 3936 കോടി രൂപയാണ്.
മുഖ്യ മേഖലകളിലെല്ലാം ആവേശകരമായ വളര്‍ച്ചയോടെയാണ് തങ്ങള്‍ നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍റെ തുടക്കം കുറിച്ചിരിക്കുന്നതെന്ന് സ്റ്റാര്‍ ഹെല്‍ത്ത് ആന്‍റ് അലൈഡ് ഇന്‍ഷുറന്‍സ് മാനേജിങ് ഡയറക്ടറും സിഇഒയുമായ ആനന്ദ് റോയ് പറഞ്ഞു. ഏജന്‍സി ചാനല്‍ തങ്ങളുടെ ബിസിനസിന്‍റെ സുപ്രധാന മേഖലയായി തുടരുകയാണ്. അതോടൊപ്പം ബാങ്കഷ്വറന്‍സ്, എസ്എംഇ ഗ്രൂപ്പ് ഇന്‍ഷുറന്‍സ് തുടങ്ങിയവയെല്ലാം ശക്തമായ പിന്തുണയും നല്‍കുന്നു. സാങ്കേതികവിദ്യ, തട്ടിപ്പുകള്‍ തടയാനുള്ള വിശകലനം തുടങ്ങിയ മേഖലകളില്‍ തങ്ങള്‍ നടത്തുന്ന നിക്ഷേപങ്ങള്‍ മികച്ച പ്രകടനങ്ങള്‍ക്ക് വഴിയൊരുക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റീട്ടെയില്‍ ഹെല്‍ത്ത് മേഖല കമ്പനിയുടെ പ്രകടനത്തില്‍ മികച്ച പിന്തുണയാണു നല്‍കുന്നത്. ആകെ പ്രീമിയത്തിലേക്ക് 3667 കോടിയാണ് ഇതില്‍ നിന്നുള്ള സംഭാവന.
















