ശ്രീലങ്കൻ എയർലൈൻസിനെ ‘ദക്ഷിണേഷ്യയിലെ ഏറ്റവും മികച്ച എയർലൈൻ’ ആയി തിരഞ്ഞെടുത്തു. യാത്രക്കാരുമായി മികച്ച ബന്ധം കാത്തു സൂക്ഷിക്കുന്നു, ദക്ഷിണേഷ്യയെ ലോകത്തിന്റെ വിവിധ ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നു, മികച്ച ഇടപെടലുകൾ ഇതെല്ലാം കൊണ്ടാണ് ശ്രീലങ്കൻ എയർലൈൻസ് പുരസ്ക്കാരത്തിന് അർഹരായത്.
ഡൽഹിയിൽ നടന്ന ഇന്റർനാഷണൽ ടൂറിസം കോൺക്ലേവ് ആൻഡ് ട്രാവൽ അവാർഡ്‌സിലാണ് ശ്രീലങ്കൻ എയർലൈൻസിനു പുരസ്കാരം ലഭിച്ചത്. വ്യോമയാന രംഗത്ത് മികച്ച പ്രവർത്തനങ്ങളാണ് ശ്രീലങ്കൻ എയർലൈൻസ് കാഴ്ചവയ്ക്കുന്നത്.ജഡ്ജിമാരും ജൂറി അംഗങ്ങളും അടങ്ങുന്ന പാനലാണ് ശ്രീലങ്കൻ എയർലൈൻസിനെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്. മികച്ച അനുഭവമാണ് ശ്രീലങ്കൻ എയർലൈൻസ് യാത്രക്കാർക്ക് വാഗ്ദാനംചെയ്യുന്നത്.
ഇന്ത്യയെ കൊളംബോയിലേക്കും അതിനപ്പുറത്തേക്കും ബന്ധിപ്പിച്ച് കൊണ്ട് ഏകദേശം 90 പ്രതിവാര വിമാന സർവീസുകളുണ്ട്. ഡൽഹി, മുംബൈ, ചെന്നൈ, ബെംഗളൂരു തുടങ്ങിയ പ്രധാന മെട്രോ നഗരങ്ങളിൽ നിന്ന് നിരവധി പ്രതിദിന കണക്ഷനുകളും ശ്രീലങ്കൻ എയർലൈൻസ് വാഗ്ദാനം ചെയ്യുന്നുണ്ട്. ടയർ-2 നഗരങ്ങളിൽ നിന്നും മികച്ച കണക്റ്റിവിറ്റിയുണ്ട്.
തിരുച്ചിറപ്പള്ളിയിൽ നിന്ന് എയർലൈൻസ് പ്രതിവാരം എട്ട് വിമാനങ്ങൾ സർവീസുകൾ നടത്തുന്നുണ്ട്. ശ്രീലങ്കൻ എയർലൈൻസിൽ യാത്ര ചെയ്യുന്ന ആളുകൾക്ക് പ്രാദേശിക വിഭവങ്ങളും ആഗോള രുചികളും, എയർലൈൻസിന്റെ അവാർഡ് നേടിയ ശ്രീലങ്കൻ വിഭവങ്ങളും ആസ്വദിക്കാവുന്നതാണ്. എന്തുകൊണ്ടും മികച്ചൊരു അനുഭവമായിരിക്കും ശ്രീലങ്കൻ എയർലൈൻസ് .
















