തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഓപ്പറേഷന് ഉപകരണങ്ങളുടെ അഭാവം ചൂണ്ടിക്കാട്ടിയ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കലിനെതിരെ നടപടി. ഹാരിസിന് കാരണം കാണില് നോട്ടീസ് നല്കി. വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ടിന് പിന്നാലെയാണ് വിശദീകരണം തേടാനുള്ള ആരോഗ്യവകുപ്പിന്റെ തീരുമാനം.തിരുവനന്തപുരം മെഡിക്കൽ കോളജിലെ യൂറോളജി വിഭാഗത്തിൽ ഉപകാരണക്ഷാമം ഉണ്ടെന്നായിരുന്നു ഹാരിസിന്റെ വെളിപ്പെടുത്തൽ. ഉപകരണങ്ങൾ ഇല്ലാത്തതിനാൽ ശസ്ത്രക്രിയകൾ മുടങ്ങി പോയിട്ടുണ്ടെന്നും ഡോ. ഹാരിസ് ഹസ്സൻ പറഞ്ഞിരുന്നു. എന്നാൽ ഇത് വലിയ വിവാദമാകുകയും ഇതിന് പിന്നാലെ ഒരു നാലംഗ സമിതിയെ ആരോഗ്യവകുപ്പ് നിയമിക്കുകയും ചെയ്തിരുന്നു. ഈ സമിതി നൽകിയ റിപ്പോർട്ടിൽ ഡോ. ഹാരിസിന്റെ ഭാഗത്ത് നിന്നുണ്ടായത് സർവീസ് ചട്ടലംഘനമാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ നടപടി ഉണ്ടായിരിക്കുന്നത്. 1960 ലെ സർക്കാർ സർവീസ് ചട്ടങ്ങൾ ഹാരിസ് ലംഘിച്ചു. കൂടാതെ 56, 60A, 62 എന്നീ വകുപ്പുകൾ ലംഘിച്ചു . ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടതും പരസ്യപ്രസ്താവന നടത്തിയതും ലംഘനമാണ്. ഹാരിസ് ഉന്നയിച്ച എല്ലാ പരാതികളും വസ്തുതയല്ല എന്നും സമിതി കണ്ടെത്തി. എന്നാൽ ഹാരിസിന്റെ ചില പരാതികൾ കാര്യമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
















