ഉത്തരേന്ത്യൻ വിഭവങ്ങളിൽ പ്രസിദ്ധമാണ് പാനി പൂരിയും, ഭേൽ പൂരിയും, ബട്ടൂരയും, പാവ് ബജ്ജിയുമൊക്കെ. അതിൽ തന്നെ ചോലെ ബട്ടൂരയ്ക്ക് ആരാധകർ ഏറെയാണ്. തയ്യാറാക്കിയാലോ കിടിലൻ സോഫ്റ്റ് ബട്ടൂര വീട്ടിൽ തന്നെ.
ചേരുവകൾ
- മൈദ- 1 കപ്പ്
- ഗോതമ്പ് പൊടി- 1/2 കപ്പ്
- തൈര്- 1/2 കപ്പ്
- പഞ്ചസാര- 1 ടീസ്പൂൺ
- ബേക്കിങ് പൗഡർ- 3/4 ടീസ്പൂൺ
- ബേക്കിങ് സോഡ- 2 നുള്ള്
- എണ്ണ- ആവശ്യത്തിന്
- ഉപ്പ്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു കപ്പ് മൈദയും അര കപ്പ് ഗോതമ്പ് പൊടിയും ഒരു ബൗളിലേയക്കെടുക്കാം. തൈര്, പഞ്ചസാര, ബേക്കിങ് സോഡ, ബേക്കിങ് പൗഡർ, ആവശ്യത്തിന് ഉപ്പ് എന്നിവ അതിലേയ്ക്കു ചേർത്തിളക്കി യോജിപ്പിക്കാം. ശേഷം നന്നായി കുഴച്ച് അൽപം എണ്ണ തടവി മാറ്റി വയ്ക്കാം. 3 മണിക്കൂർ വരെ ഇത് അങ്ങനെ ഇരിക്കട്ടെ. ശേഷം മാവ് ചെറിയ ഉരുളകളാക്കി പരത്തി എണ്ണയിൽ വറുത്തെടുക്കാം.
STORY HIGHLIGHT : chole bhature
















