പ്രോട്ടീന്റെ ഒരു പ്രധാന സ്രോതസ്സായ സോയാബീന്‍ എല്ലാവരുടെയും ഫുഡ് ലിസ്റ്റിൽ ഇടം പിടിക്കാറുള്ള വിഭവമാണ്. സോയ കൊണ്ട് രുചികരമായ സോയ 65 തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കിയാലോ. എന്നാൽ ദിവസവും സോയ ചങ്ക്സ് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല.
ചേരുവകൾ
- സോയ – നൂറ് ഗ്രാം
- ചില്ലിചിക്കൻ മസാലപ്പൊടി – 1 ടേബിൾ സ്പൂൺ
- മുളകുപൊടി – 1 ടേബിൾ സ്പൂൺ
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടേബിൾ സ്പൂൺ
- അരിപ്പൊടി – 1 സ്പൂൺ
- മൈദ – 1 സ്പൂൺ
- കോൺഫ്ലോർ – 1 സ്പൂൺ
- കറിവേപ്പില
- പച്ചമുളക് – 3
- ഉപ്പ് – ആവശ്യത്തിന്
- എണ്ണ
തയ്യാറാക്കുന്ന വിധം
സോയ ചൂടുവെള്ളത്തിൽ പത്ത് മിനിറ്റ് കുതിർത്തു വെയ്ക്കുക. ശേഷം വെള്ളം കളഞ്ഞ് മറ്റൊരു ബൗളിലേയ്ക്കു മാറ്റുക. ഇതിലേയ്ക്ക് ഒരു ചില്ലിചിക്കൻ മസാലപ്പൊടി, ആവശ്യത്തിന് ഉപ്പും, മുളകുപൊടി, ഇഞ്ചിയും വെളുത്തുള്ളിയും അരച്ചതും ചേർത്തിളക്കുക. തുടർന്ന് അരിപ്പൊടിയും, മൈദയും, കോൺഫ്ലോറും ചേർത്തിളക്കി അൽപ്പ സമയം അടച്ചു വെയ്ക്കുക. അടി കട്ടിയുള്ള പാത്രം അടുപ്പിൽ വെച്ച് ആവശ്യത്തിന് എണ്ണയൊഴിച്ചു ചൂടാക്കി കുറച്ച് കറിവേപ്പില ചേർത്തു വറുക്കുക. ഒപ്പം മസാല പുരട്ടി മാറ്റി വെച്ച സോയ കൂടി ചേർത്ത് നന്നായി വറുത്തു മാറ്റുക.
STORY HIGHLIGHT : soya 65
















