ഇതാണ് മലബാർ സ്പെഷ്യൽ നുര പത്തിരി. പേര് പോലെത്തന്നെ നുര കൊണ്ട് ഉണ്ടാക്കുന്ന പാതിരിയാണിത്. രുചികരമായ മലബാർ സ്പെഷ്യൽ നുര പത്തിരി തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കിയാലോ.
ചേരുവകൾ
- ജീരകശാല അരി – 1 cup
- മുട്ട – 2
- തേങ്ങാപ്പാൽ – 1/4 cup + 2 cup
- ഉപ്പ് -1/4 tsp
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു മിക്സിയുടെ ജാറിലേക്ക് 3 മണിക്കൂർ കുതിർത്തെടുത്ത ജീരകശാല അരിയും കൂടെ മുട്ട, തേങ്ങാപ്പാൽ, ഉപ്പ് എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക. ശേഷം ഇതിലേക്ക് 2 കപ്പ് തേങ്ങാപ്പാൽ ചേർത്ത് ബിറ്റർ വെച്ച് നന്നായി ബീറ്റ് ചെയ്യുക. അപ്പോൾ ഉണ്ടാകുന്ന നുര. കോരി ചുട്ടെടുക്കുക.
STORY HIGHLIGHT : Nura Pathiri
















