തെരുവുനായ വിഷയത്തില്‍ നിലവിലുള്ള നിയമത്തിനുള്ളില്‍നിന്നുമാത്രമേ സര്‍ക്കാരിന് പ്രവര്‍ത്തിക്കാന്‍ കഴിയുകയുള്ളുവെന്ന് മന്ത്രി എംബി രാജേഷ്. സര്‍ക്കാരിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും കൈകള്‍ എബിസിയാല്‍ ബന്ധിച്ചിരിക്കുകയാണെന്നും എബിസി ചട്ടങ്ങളില്‍ ഇളവ് വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു. രോഗബാധിതരായ തെരുവുനായ്ക്കളെ ദയാവധത്തിന് വിധേയമാക്കാന്‍ എടുത്ത തീരുമാനം ഹൈക്കോടതി പാടില്ല എന്നുപറഞ്ഞിരിക്കുകയാണ്. എട്ടാം തീയതി കേസ് പരിഗണിക്കുമ്പോള്‍ വിഷയങ്ങള്‍ എല്ലാം കോടതിക്കുമുന്നില്‍ സര്‍ക്കാര്‍ സമര്‍പ്പിക്കും.
സര്‍ക്കാര്‍ നേരിടുന്ന വെല്ലുവിളിയും പ്രതിസന്ധിയും എന്താണെന്നും സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ചും കോടതിക്ക് റിപ്പോര്‍ട്ട് നല്‍കും. കേന്ദ്രസര്‍ക്കാര്‍ എബിസി ചട്ടങ്ങള്‍ യാഥാര്‍ഥ്യബോധത്തോടെ ഉള്ളതാക്കി മാറ്റിയെങ്കില്‍ മാത്രമേ പ്രശ്നത്തിന് പരിഹാരം കാണാന്‍ കഴിയൂവെന്നും മന്ത്രി പറഞ്ഞു. പ്രതിദിനം കേരളത്തില്‍ 314 പേരെയാണ് നായ കടിക്കുന്നത്. ആഗസ്റ്റില്‍ വാക്സിനേഷന്‍ ആരംഭിക്കും. പോര്‍ട്ടബിള്‍ എബിസി സെന്റര്‍ പോലെയുള്ള പരീക്ഷണവും ആരംഭിക്കും. വാക്സിനേഷന്‍ എന്നത് പട്ടി കടിക്കുന്നത് തടയാനുള്ള മാര്‍ഗമല്ലെന്നും മന്ത്രി പറഞ്ഞു.
STORY HIGHLIGHT: minister-mb-rajesh-on-the-street-dog-issue
















