ശരീരത്തിന് ഗുണപ്രദമായ ധാരാളം പോഷകങ്ങൾ സാലഡിൽ ഒരുമിച്ചു ചേരുന്നു. ഡയറ്റ് ചെയ്യുന്നവരെല്ലാം തിരഞ്ഞെടുക്കുന്ന ഒരു ഭക്ഷണം കൂടെയാണ് സലാഡ് ഐറ്റംസ്. എന്നാൽ തയ്യാറാക്കിയാലോ കിടിലൻ ഒരു ഡയറ്റ് ചിക്കൻ സലാഡ്.
ചേരുവകൾ
ചിക്കൻ ബ്രസ്റ്റ് – 1 എണ്ണം
കുരുമുളകുപൊടി – 1/4 ടീസ്പൂൺ
പെപ്പറിക്ക പൗഡർ – 1/4 ടീസ്പൂൺ
ഒറിഗാനോ – 2 നുള്ള്
ഉപ്പ് – പാകത്തിന്
ഒലിവ് ഓയിൽ – 50 മില്ലിഗ്രാം
റൊമൈൻ ചീര – 70 ഗ്രാം ഉള്ളി
കഷ്ണം – 35 ഗ്രാം
കുക്കുമ്പർ കഷ്ണം – 50 ഗ്രാം
കുരുമുളകുപൊടി – 3 നുള്ള്
മുട്ട മയോണൈസ് – 2 ടേബിൾസ്പൂൺ
പാർസ്ലി ഇല – 5 ഗ്രാം
ചെറിയ തക്കാളി – 2 എണ്ണം കറുത്ത
ഒലീവ് – 2 എണ്ണം
ഫെറ്റ ചീസ് – 12 ഗ്രാം
റോക്കറ്റ് ചീര – 10 ഗ്രാം
തയ്യാറാക്കുന്ന വിധം
ചിക്കൻ ബ്രസ്റ്റ് ഉപ്പ്, ഒറിഗാനോ, കുരുമുളക്, പാപ്രിക്ക എന്നിവ ഉപയോഗിച്ച് ചിക്കൻ മാരിനേറ്റ് ചെയ്യുക, 30 മിനിറ്റ് നേരം വയ്ക്കുക. ചിക്കൻ ഒലീവ് ഓയിലിൽ ഫ്രൈ ചെയ്തു കഷ്ണങ്ങളാക്കി മുറിച്ചെടുക്കുക. ചീര, ഉള്ളി കഷ്ണം, വെള്ളരിക്ക കഷ്ണം, പാർസ്ലി ഇല എന്നിവ ഒരു മിക്സിങ് പാത്രത്തിൽ വയ്ക്കുക. മുട്ട മയോണൈസ് ചേർത്തു ഇളക്കുക. ഇത് ഒരു സാലഡ് ബൗളിൽ വെച്ച്. മുകളിൽ ചെറി തക്കാളി, ഒലിവ്, ഫെറ്റ ചീസ് എന്നിവ വെച്ച്. അരിഞ്ഞ ചിക്കൻ ബ്രസ്റ്റ് സാലഡിനു മുകളിൽ റോക്കറ്റ് ലെറ്റ്യൂസ് ഒലിവ് ഓയിൽ ഒഴിച്ച് എടുക്കുക. കിടിലൻ ചിക്കൻ സലാഡ് തയ്യാർ.
STORY HIGHLIGHT : chicken salad
















