കണ്ണൂര്‍: ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കൊടി സുനിയുടെ പരോൾ റദ്ദ് ചെയ്തു. ജാമ്യ വ്യവസ്ഥ ലംഘിച്ചതിനെ തുടർന്നാണ് നടപടി. ജൂലൈ 21 നാണ് കൊടി സുനിക്ക് അടിയന്തര പരോൾ അനുവദിച്ചിരുന്നത്. മീനങ്ങാടി സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണമെന്ന വ്യവസ്ഥ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയുള്ള മീനങ്ങാടി സിഐയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പരോൾ ലഭിച്ച ശേഷം വയനാട് മീനങ്ങാടി സ്റ്റേഷൻ പരിധിയിൽ ഉണ്ടാകുമെന്നായിരുന്നു കൊടി സുനി അറിയിച്ചിരുന്നത് എന്നാൽ ഇയാൾ അവിടെ ഉണ്ടായില്ലെന്നാണ് മീനങ്ങാടി സി ഐയുടെ റിപ്പോർട്ടിൽ പറയുന്നത്. ജാമ്യം റദ്ദാക്കിയതിനെത്തുടർന്ന് തിരികെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് ഇയാളെ എത്തിച്ചു.
അതേസമയം, കൊടി സുനിക്ക് എസ്‌കോർട്ട് പോയ മൂന്ന് പൊലീസുകാരെ സസ്‌പെൻഷൻഡ് ചെയ്തു. ജയിലിൽ നിന്ന് കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മദ്യം വാങ്ങിനൽകിയെന്നാണ് പരാതി. കണ്ണൂർ എ.ആർ ക്യാമ്പിലെ മൂന്ന് പോലീസുകാരെയാണ് സിറ്റി പോലീസ് കമ്മീഷണർ സസ്പെൻഡ് ചെയ്തത്.
















