കൊല്ലം: ജോലിക്കു നിന്ന വീട്ടിൽ അതിക്രമിച്ച് എത്തിയ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. കല്ലുവാതുക്കൽ സ്വദേശിനി രേവതി(36)യാണ് കൊല്ലപ്പെട്ടത്. ഭർത്താവ് ചാത്തന്നൂർ സ്വദേശി ദിനുവിനെ പൊലീസ് പിടികൂടി.
വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് ജോലിക്ക് നിന്ന വീട്ടിൽ കയറി രേവതിയെ കുത്തിയത്. അഞ്ചാലുംമൂട് താന്നിക്ക മുക്ക് റേഷൻ കടയ്ക്കു സമീപത്തുള്ള ഷാനവാസ് മൻസിലിൽ ഇന്നലെ രാത്രി 11 നാണ് കൊലപാതകം നടന്നത്. കൊലപാതകത്തെക്കുറിച്ച് പൊലീസ് പറഞ്ഞത്: ഷാനവാസ് മൻസിലിലുള്ള വയോധികനെ പരിചരിക്കാനാണ് രേവതി ഈ വീട്ടിൽ ജോലിക്കു നിന്നത്. ഇന്നലെ രാത്രിയോടെ ഇവിടെ അതിക്രമിച്ച് എത്തിയ ഭർത്താവ് ജിനു ഭാര്യ രേവതിയുമായി വഴക്കുണ്ടാക്കുകയും കത്തി കൊണ്ട് കുത്തിപ്പരുക്കേൽപ്പിക്കുകയുമായിരുന്നു. ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും രേവതിയുടെ ജീവൻ രക്ഷിക്കാനായില്ല. കൊലപാതകത്തിലേക്ക് നയിച്ചതിന്‍റെ കാരണം ഇനിയും വ്യക്തമായിട്ടില്ല.
















