വൈകീട്ട് കഴിക്കാൻ എന്ത് സ്പെഷ്യൽ ഉണ്ടാക്കുമെന്ന ചിന്തയിലാണോ? എങ്കിൽ ഈ റെസിപ്പി ഒന്ന് ട്രൈ ചെയ്തുനോക്കൂ.. കിടിലൻ സ്വാദിൽ തയ്യാറാക്കാവുന്ന ഒരു അട റെസിപ്പി.
ആവശ്യമായ ചേരുവകൾ
- ഗോതമ്പ് പൊടി
- റോബസ്റ്റ് പഴം
- ശര്‍ക്കര
- ഏലക്ക
- നെയ്യ്
- ജീരകപ്പൊടി
- ചുക്ക് പൊടി
- ഉപ്പ്
- തേങ്ങ
- വെളളം
- ബട്ടര്‍ പേപ്പര്‍
തയ്യാറാക്കുന്ന വിധം
ആദ്യം തന്നെ ശര്‍ക്കര പാനി കാച്ചിയെടുക്കുക. ഈ സമയം തന്നെ പഴം നന്നായി അടിച്ചെടുക്കുക. ലോ ഫ്‌ലെയിമില്‍ ശര്‍ക്കര പാനി വെച്ചതിനുശേഷം ഇതിലേക്ക് അടിച്ചെടുത്ത പഴം ചേര്‍ക്കുക. ശേഷം ഗോതമ്പുപൊടി/ അരിപ്പൊടി തേങ്ങയും ഇടുക. ഇതിലേക്ക് ഏലക്ക,ചുക്ക് പൊടി,നുള്ള് ഉപ്പ്,നെയ്യ് ,ജീരകപ്പൊടി എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിച്ച് എടുക്കുക. ശേഷം ബട്ടര്‍ പേപ്പറിലേക്ക് ഈ മിശ്രിതം അട രൂപത്തില്‍ പരത്തി ആവിയില്‍ വെച്ച് വേവിച്ചെടുക്കുക.
















